അറിയിപ്പുകൾ

February 17, 2022 - By School Pathram Academy

അങ്കണവാടികളിലെ ശിശു സൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി അര്‍ബന്‍ പ്രോജക്ടിന്റെ പരിധിയിലുളള നാല് അങ്കണവാടികള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശിശു സൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗവ.അംഗീകൃത ഏജന്‍സികള്‍/വൃക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 28-ന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2663169, 8589063882.

 

ലബോറട്ടറി സാമഗ്രികളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

നെട്ടൂരിലെ കന്നുകാലി സമുദ്ര-കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായുള്ള സംസ്ഥാന ലബോറട്ടറിയിലേക്ക് മീഡിയ, റീജന്റുകള്‍, രാസവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 21-ന് വൈകിട്ട് 3.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2960429.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള ഇന്ദ്രന്‍ചിറ ലേക്ക് ആന്റ് ലിഷര്‍ പാര്‍ക്കില്‍, കുട്ടികളുടെ പാര്‍ക്കിലെ പേ ആന്റ് യൂസ് ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍ കം റിഫ്രഷ്മെന്റ് സെന്റര്‍, നടപ്പാത, വ്യൂ പോയിന്റ് റെയിന്‍ ഷെല്‍റ്റര്‍, ലാന്‍ഡ് സ്‌ക്കേപ്പിങ്ങ്, ബോട്ടിംങ്ങ് എന്നിവ 11 മാസത്തേക്ക് നിശ്ചയിക്കുന്ന ലൈസന്‍സ് ഫീസും സെക്യൂരിറ്റിയും മുന്‍കൂറായി അടച്ച് എഗ്രിമെന്റ് വയ്ക്കണമെന്ന വ്യവസ്ഥയോടെ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

 

ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 -ന് ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും. ‘മാതൃക ക്വട്ടേഷന്‍ ഫോറം’ ഡിറ്റിപിസി ഓഫീസില്‍ നിന്നും 295 രൂപ അടച്ച് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടണം. 0484 2367334.

 

പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള

 

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

 

എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി 80 ഓളം ഒഴിവുകളാണുളളത്. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ കോഡിംഗ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍ ആന്റ് ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ ഇന്റേണ്‍സ്, ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എന്നീ തസ്തികളിലേക്കാണു പരിഗണിക്കുന്നത്. തീയതി മാര്‍ച്ച് മൂന്ന്.

യോഗ്യത തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക് 12-ാം ക്ലാസ്/ഡിപ്ലോമ/ഡിഗ്രി(സി.പി.സി സര്‍ട്ടിഫിക്കറ്റ് ഉള്ളതോ അല്ലാതെയോ) അതിനു മുകളിലോ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്. സ്ഥലം: പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുളള എന്‍.സി.എസ്.സി, ഗവ.സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം(തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക്). മറ്റു ജില്ലകളിലെ ഒഴിവുകള്‍ക്ക് ഓണ്‍ലൈനായിട്ടായിരിക്കും ഇന്റര്‍വ്യൂ. പ്രായപരിധി 18-30 വയസ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/k2m8xDhYNkYLVixz6 ലിങ്കില്‍ ഫെബ്രുവരി 27 നകം രജിസ്റ്റര്‍ ചെയ്യണം. 0471-2332113/8304009409.

Category: News