അറിയിപ്പുകൾ
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം:
മത്സര പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
പട്ടികജാതി, പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്കു പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പഠനത്തില്‍ സമര്‍ത്ഥരായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തതിന് പട്ടിക വര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക, ചോലനായ്ക, കുറുമ്പര്‍) വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിക്കുന്ന വിശദവിവരങ്ങളും അപേക്ഷാഫോറങ്ങളും വിവിധ ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, മൂവാറ്റുപുഴ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം നടത്തിവരുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ ഉളളടക്കം ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2021-22 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 10-നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ, സീനിയര്‍ സൂപ്രണ്ട് മോഡല്‍ റസിഡന്‍സഷ്യല്‍ സ്‌കൂള്‍, ആലൂവ, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ പ്രൊമോട്ടര്‍മാര്‍ മുഖേനയോ ലഭിക്കേണ്ടതാണ്. പൂര്‍ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും.
നെല്‍കൃഷിക്കനുയോജ്യമായ
വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി
കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥ പരിരക്ഷിക്കുന്നതിനും ഭൂഗര്‍ഭജലം കുറയാതെ നിലനിര്‍ത്തുന്നതിനും പ്രകൃതിദത്ത ജലസംഭരണിയായ നെല്‍വയലുകള്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനുളള പ്രോത്സാഹനമായി നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുന്നു.
നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി അനുവദിക്കുന്നത്. 2020-21 വര്‍ഷത്തില്‍ രജിസ്ട്രഷന്‍ ചെയ്യപ്പെട്ടതും പ്രസ്തുത വര്‍ഷത്തില്‍ ഈ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അപേക്ഷകളും 2020-21 വര്‍ഷത്തില്‍ റോയല്‍റ്റി ലഭിക്കുവാന്‍ അര്‍ഹതയുളളതായിരിക്കും.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ നെല്‍വയലുകളില്‍ വിളപരിക്രമണത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നു. നിലമുടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. നെല്‍വയലുകള്‍ തരിശായിട്ടിരിക്കുന്ന ഭൂഉടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാം. കൃഷി യോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടര്‍ ഒന്നിന് 2000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒരു തവണ അനുവദിക്കും.
ഭൂവിസ്തൃതി കൃഷി ചെയ്യുന്ന സ്ഥലം മുതലായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എഐഎംഎസ് പോര്‍ട്ടല്‍ മുഖേനയായിരിക്കും നല്‍കുക.
റോയല്‍റ്റിയുളള അപേക്ഷകള്‍ www.aims.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൃഷിക്കാര്‍ക്ക് വൃക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം.
നടപ്പ് സാമ്പത്തിക വര്‍ഷം കരമടച്ച രസീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (മാക്‌സിമം സൈസ് 2 എംബി) ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/പാന്‍കാര്‍ഡ് മുതലായ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ബാങ്കിന്റെ പേര്, ശാഖയുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. www.aims.kerala.gov.in പോര്‍ട്ടലില്‍ ലഭിക്കുന്ന റോയല്‍റ്റിക്കുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകളുടെ ഭൗതിക പരിശോധനയും അപ്ലോഡ് ചെയ്ത് രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കൃഷി വകുപ്പുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തും.
ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ മുനമ്പത്തുളള ടോയ്‌ലറ്റ് ബ്ലോക്ക് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് മത്സ്യബന്ധന തൊഴിലാളികള്‍ക്കും ഹാര്‍ബറില്‍ വരുന്ന പൊതുജനങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി ദിനംപ്രതി ശുചീകരണ പ്രവൃത്തികള്‍ നടത്തി ഉപയോഗയോഗ്യമാക്കി ദിവസവും പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടി തത്പരരായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളില്‍ മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2967371.
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി എംഎല്‍റ്റി/ഡിഎംഎല്‍ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ്്് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 26-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.
പാസഞ്ചര്‍ ലിഫ്റ്റിന്റെ അറ്റകുറ്റപണിക്ക്
ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2022 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെ ഒരു കോണ്‍ മേക്ക് പാസഞ്ചര്‍ ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപണി കരാര്‍ വ്യവസ്ഥയില്‍ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള വൃക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 26-ന് രാവിലെ 11 വരെ സ്വീകരിക്കും.