അറിയിപ്പുകൾ

March 04, 2022 - By School Pathram Academy

വാക് ഇന്‍ ഇന്റര്‍വ്യൂ

 

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ്/ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.

 

ദിശ യോഗം 11-ന്

 

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുളള ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ അവസാനപാദ യോഗം മാര്‍ച്ച് 11-ന് രാവിലെ 10-ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും.

 

കൃാഷ് അവാര്‍ഡ് വിതരണം

 

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫിസില്‍ അംഗത്വമുളളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരായിരിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുട്ടിയുടെ ഫോട്ടോ, സര്‍വകലാശാലകള്‍ നല്‍കുന്ന തത്തുല്യ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 31 നകം കലൂരിലുളള ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2341677.

 

ലബോറട്ടറി സാമഗ്രികളുടെ

വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

നെട്ടൂരിലെ കന്നുകാലി സമുദ്ര-കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായുള്ള സംസ്ഥാന ലബോറട്ടറിയിലേക്ക് മീഡിയ, റീജന്റുകള്‍, രാസവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് 3.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2960429.

Category: News