അറിയിപ്പുകൾ
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്
തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം;
വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്), സ്റ്റാഫ് നഴ്‌സ്(2 ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. പ്രായപരിധി 18-36. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്റ്റാഫ് നഴ്‌സ യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജി.എന്‍. കെഎന്‍എംസി അംഗീകരിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം.
ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 15 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാകും രജിസ്‌ട്രേഷന്‍.
വാച്ച്‌വുമണ്‍ ഒഴിവ്;
വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് വാച്ച്‌വുമണ്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് പകല്‍ 11 മുതല്‍ 12 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന്
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.
ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്:
വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന്
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന്
ടെന്‍ഡര്‍ ക്ഷണിച്ചു
തൃപ്പൂണിത്തുറ ഗവ.കോളജില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 22 പകല്‍ രണ്ടുവരെ ഡെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 0484 2776187.
വിമുക്തി മിഷന്‍ ഷോര്‍ട്ട് ഫിലിം മത്സരം
അവസാന തീയതി 15
ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്തി മിഷന്‍ നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ടോയ്‌ലറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന്
കരാറുകാരെ ക്ഷണിക്കുന്നു
എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് കരാറുകാരെ ക്ഷണിക്കുന്നു. നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31നകം പണി പൂര്‍ത്തീകരിക്കേണ്ടതാണ്. ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് താല്പര്യമുള്ള കരാറുകാര്‍ സ്‌കൂളുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 0484 2494980, 9495918718
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ ഒരു കാര്‍ വാടകയ്ക്ക് ഓടിക്കുന്നതിനു താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 17ന് പകല്‍ മൂന്നുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം: ഫോണ്‍: 0484 2237276.