അവധിക്കാല അധ്യാപക പരിശീലനം : ഒരു സ്കൂളിലെ അധ്യാപകർ ഒരുമിച്ച് ഒരു സ്പെല്ലിൽ പങ്കെടുക്കുന്നത് അഭികാമ്യം
സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ മോഡ്യൂളിൽ ചർച്ചാവിഷയമാകുന്നു എന്നതിനാൽ ഒരു സ്കൂളിലെ അധ്യാപകർ ഒരുമിച്ച് ഒരു സ്പെല്ലിൽ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കും .
ബി. ആർ .സി തലത്തിൽ അധ്യാപകരുടെ എണ്ണം എടുത്തതിനുശേഷം പരമാവധി 40-45 പേരടങ്ങുന്ന ബാച്ചുകൾ എൽ പി വിഭാഗത്തിൽ പരമാവധി 3 സ്പെല്ലിംഗ് റായും യുപി വിഭാഗത്തിൽ പരമാവധി രണ്ട് സ്പെഷൽ ആയും കണക്കാക്കി വേണം ഡി ആർ ജി മാരുടെ എണ്ണം തീരുമാനിക്കേണ്ടത് .ചില വിഷയങ്ങൾക്കു മതിയായ എണ്ണം പങ്കാളികൾ ഇല്ലായെങ്കിൽ ബി ആർ സി കൾ ക്ലബ്ബ് ചെയ്ത ജില്ലാ തലത്തിലോ അധ്യാപകസംഗമം നടത്താവുന്നതാണ്.
അധ്യാപകസംഗമം മോണിറ്റർ ചെയ്യേണ്ടതാണ്. ജില്ലാതല മോണിറ്ററിങ് സമിതി ഇതിനായി ചേരണം .
• ഓരോ ബി ആർ സി യിലെയും പരിശീലന കേന്ദ്രങ്ങളുടെ ലിസ്റ്റ് മോണിറ്ററിംഗ് സമിതി ഡി. ഡി .ഇ ,ഡി. ഇ .ഓ , എ. ഇ. ഒ ,ഡയറ്റ് എന്നിവർക്ക് കൈമാറണം .