അവധിക്കാല അധ്യാപക പരിശീലനങ്ങൾ നാളെ ആരംഭിക്കും

May 14, 2023 - By School Pathram Academy

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയ ങ്ങളിലെ എൽ.പി., യു.പി., എച്ച്.എസ്. വിഭാഗം അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനങ്ങൾ നാളെ ആരംഭിക്കും. 

എൽ.പി. വിഭാഗത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിൽ ഭാഷാ പഠനത്തിനും മൂന്നാം ക്ലാസിൽ ഗണിതത്തിനും നാലാം ക്ലാസിൽ ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം കൊടുത്തുള്ള പ്രവർത്തന ങ്ങളടങ്ങുന്നതാണ് പരിശീലനം.

 

യു.പി., ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തെക്കുറിച്ച് ധാര ണയുണ്ടാകുന്നതിനും അവരുടെ സമഗ്രമായ വളർച്ചയിൽ പിന്തുണ നൽകുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിലാണ് കൗമാര വിദ്യാഭ്യാസം എന്ന മേഖല ഉൾക്കൊള്ളിച്ചിട്ടുള്ളത്.

 

വെർച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ച് ക്ലാസ്റൂം വിനിമയത്തിനും പഠന പ്രവർത്തനങ്ങളിലും സമന്വയിപ്പി ച്ച് കുട്ടികൾക്ക് ആസ്വാദ്യകരമായ പഠനാനുഭവം നൽകുന്നതിനുള്ള ധാരണ പരിശീലനത്തിലൂടെ അധ്യാപകർക്ക് നൽകും.

 

സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെ അധ്യാ പകർക്കും മേയ് പകുതിയോടെ പരിശീലനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തി യാക്കാൻ കഴിയുന്ന തരത്തിലാണ് അധ്യാപക സംഗമങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ അറിയിച്ചു.

Category: News