അവധിക്കാല അധ്യാപക ശാക്തീകരണം. അധ്യാപക സംഗമം 2022
• പ്രഥമ അധ്യാപകൻ ആദ്യ ബാച്ചുകളിലെ അധ്യാപക സംഗമത്തിൽ പങ്കെടുക്കു ന്നതിനു നിർദ്ദേശികേണ്ടതാണ്
• യുപി തല അധ്യാപക സംഗമത്തിൽ അദ്ധ്യാപകൻ/ അധ്യാപിക ഒരു വിഷയത്തിൽ പങ്കെടുത്താൽ മതിയാകും.
• പങ്കെടുക്കുന്ന ദിവസത്തിലെ മാത്രം ഡ്യൂട്ടിസർട്ടിഫിക്കറ്റ് ആണ് നൽകേണ്ടത് .
• 2021 ജൂൺ മുതൽ അംഗീകാരം/ നിയമനം ലഭിച്ച അധ്യാപകർക്ക് പിന്നീട് ശക്തീകരണം നൽകുമെന്നതിനാൽ അവർ അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കേണ്ടതില്ല .
• സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ അധ്യാപക സംഗമത്തിൽ പങ്കെടുപ്പിക്കുന്ന അതിനുള്ള ക്രമീകരണങ്ങൾ സമഗ്ര ശിക്ഷ ജില്ലാഓഫീസ് നടത്തേണ്ടതാണ് .
• ജില്ലയിൽ നടന്ന അധ്യാപക സംഗമങ്ങളുടെ റിപ്പോർട്ട് സംഗ്രഹം സംസ്ഥാന ഓഫീസിലേക്ക് അയക്കേണ്ടതാണ് .പരിശീലന പങ്കാളിത്തം, ധനവിനിയോഗം ,മോണിറ്ററിംഗ് നടത്തിയപ്പോൾ ഉള്ള കണ്ടെത്തലുകൾ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം .
• അധ്യാപക സംഗമം ജില്ലാതല ഉദ്ഘാടനം ഏതെങ്കിലുമൊരു കേന്ദ്രത്തിൽ വെച്ച് നടത്താം .സമ്മേളനം അരമണിക്കൂറിൽ കവിയാതരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
• നോൺ റെസിഡൻഷ്യൽ അധ്യാപകസംഗമം നടക്കുന്ന കേന്ദ്രങ്ങളിൽ സെൻറർ എച്ച് .എം ക്യാമ്പ്കോഡിനേറ്റർ ഉൾപ്പടെ ചുമതലവഹിക്കേണ്ടതും പങ്കാളികൾ അധ്യാപക സംഗമത്തിൽ മുഴുവൻ സമയം പങ്കെടുക്കേണ്ടത് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ് .
• എൽ പി വിഭാഗം എസ് ആർ ജിയിൽ മലപ്പുറം ഇടുക്കി മെൻറർ ടീച്ചർമാരെ /MGLCഅധ്യാപകരെകൂടി പങ്കെടുക്കേണ്ടതാണ്.
• കലാകായിക പ്രവൃത്തി പരിചയ അധ്യാപകർ എച്ച് എസ്സ് തല പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .
• ചുമതല ഇല്ലാത്ത ട്രെയിനർമാർ ,സി .ആർ. സി കോഡിനേറ്റർമാർ അധ്യാപക സംഗമത്തിൽ പങ്കെടുക്കേണ്ടതാണ് .