അവധിക്കാല അധ്യാപക സംഗമം 2022
അവധിക്കാല അധ്യാപക സംഗമം 2022
ഡി ആർ ജി അംഗങ്ങളുടെ ചുമതലകൾ
•എല്ലാ സെഷൻ ട്രെയിനിങ് മാനുവൽ നിർബന്ധമായും എഴുതിയിരിക്കണം. (ഒരാൾ ഏതെങ്കിലും കാരണവശാൽ എത്തപ്പെടാതെ പോയാൽ സെഷൻ മുടങ്ങാതെ ഇരിക്കുവാനും സെഷനുകളിൽ കൂട്ടുത്തരവാദിത്വം പ്രവർത്തിക്കാനും ഇതാവശ്യമാണ്)
• തയ്യാറെടുപ്പുകൾ ഇല്ലാതെ സെഷനുകൾ നയിക്കരുത്.
• പരിശീലന അന്തരീക്ഷം മുൻകൂട്ടി ഒരുക്കി ക്ലാസുകൾ നയിക്കണം.
• ഐടി ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ അത് പ്രയോജനപ്പെടുത്തണം.
• എൽ,സി,ഡി പ്രൊജക്ടർ , ലാപ്ടോപ്പ് , എന്നിവ മുൻകൂട്ടി പ്രവർത്തിപ്പിച്ച് ബോധ്യപ്പെടണം.
• അധ്യാപകരുടെ സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കണം.
• സെഷൻ നടക്കുന്ന സമയം മൊബൈൽ ഉപയോഗിക്കരുത്.
• ശാക്തീകരണം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പായി ഡി ,ആർ,ജിമാർ ദിവസവും ശാക്തീകരണ കേന്ദ്രത്തിൽ എത്തേണ്ടതാണ്.
• മൊഡ്യൂളുകളില്‍ നിന്നും യാതൊരു കാരണവശാലും വ്യതിചലിക്കാൻ പാടില്ല.
• ഓരോ സെഷൻ-യും ക്രോഡികറണം നടത്തെണ്ടതാണ്.
• ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഓരോ ഗ്രൂപ്പിലും പോയി മോണിറ്റർ ചെയ്യണം.
• ചർച്ച ചെയ്യുമ്പോൾ അനിയന്ത്രിതമായി നീട്ടിക്കൊണ്ടു പോകരുത് കേന്ദ്ര വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ നോക്കണം പങ്കാളികൾക്ക് പുതിയ ആശയങ്ങൾ പറയാനില്ലെങ്കിൽ ചർച്ച നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കരുത്
• സമയബന്ധിതമായി സെക്ഷനുകൾ തീർക്കണം
• പങ്കാളികളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിക്കണം
• ഡി,ആർ,ജി അംഗങ്ങൾ അതാത് ദിവസം എസ്,ആർ,ജി അംഗങ്ങളുമായി ആശയ വിനിമയം നടത്തി വ്യക്തത വരുത്തണം