അവധിക്കാല അധ്യാപക സംഗമം 2022 : – BRC തല മാറ്റം / ജില്ലാ തല മാറ്റം സംബന്ധിച്ച്

May 07, 2022 - By School Pathram Academy

ഓരോ ബി ആർ സി യിലും അധ്യാപകസംഗമം കേന്ദ്രങ്ങൾ ഒരുക്കുമ്പോൾ അത് യാത്രാസൗകര്യം ഉള്ള ഇടങ്ങളിൽ ആണെന്ന് ഉറപ്പുവരുത്തണം .

 

• ഓരോ കേന്ദ്രത്തിൽ വച്ച് അതേ വിഷയങ്ങൾക്ക് തുടർന്നും അധ്യാപകസംഗമം ക്രമീകരിക്കുന്നു ഉണ്ടെങ്കിൽ ആദ്യം ഒരുക്കിയ പരിശീലന അന്തരീക്ഷം തന്നെ പ്രയോജനപ്പെടുത്തേണ്ടതാണ് .ആവർത്തന ചെലവ് കുറയ്ക്കാൻ ഇത് സഹായമാകും.

 

അനിവാര്യമായ ഘട്ടത്തിൽ അധ്യാപകർക്ക് ജില്ല മാറി പങ്കെടുക്കാം .എന്നാൽ ബി.ആർ.സി തല മാറ്റം അനുവദിക്കുന്നതല്ല.അധ്യാപകർ സ്വന്തം സൗകര്യം പ്രകാരം ജില്ല മാറി പങ്കെടുക്കുന്ന സാഹചര്യത്തിൽ യാത്രാ ബത്തക്ക് അർഹതയുണ്ടാവില്ല .

Category: News