അവധി പ്രഖ്യാപിച്ചില്ല; വിദ്യാർഥികൾ വീട്ടിലെത്തിയത് രാത്രി, കളക്ടർക്കെതിരേ
അവധി പ്രഖ്യാപിച്ചില്ല; വിദ്യാർഥികൾ വീട്ടിലെത്തിയത് രാത്രി, കളക്ടർക്കെതിരേ തൃക്കാക്കര നഗരസഭ
ഓണാഘോഷയാത്രയിൽ ബസ് സർവിസ് പകുതിക്ക് നിർത്തി, എറണാകുളത്ത് കുടുങ്ങി വിദ്യാർഥികൾ
കാക്കനാട് “നാലുമണിക്ക് സ്കൂൾ വിട്ടു. മോള് വീട്ടിലെത്തിയത് രാത്രി
ഒമ്പതുമണിക്ക് എറണാകുളം സൗത്ത് ഗേൾസ് സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ തൃക്കാക്കര നഗരസഭ യിലെത്തി പരാതിപ്പെട്ടതിങ്ങനെ.
ബസ്സൊന്നും ഓടാത്തതിനാൽ രാത്രി വരെ ബസ് സ്റ്റോപ്പിൽ തന്റെ കുട്ടി ഒറ്റയ്ക്ക് നിൽക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് മറ്റൊരു പിതാവും കൗൺസിലർക്കൊപ്പം നഗര സഭയിലെത്തി.
തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദി നത്തിലാണ് പ്രാദേശിക അവധി നല്ലാത്തതിനേത്തുടർന്ന് വിദ്യാർഥിനി കളുൾപ്പെടെ ദുരിതത്തിലായത്. തങ്ങൾക്ക് പ്രാദേശിക അവധി നൽക ണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യർഥിച്ചു.
കൂടാതെ നേരിൽകണ്ടു പറഞ്ഞപ്പോഴും അവധി നൽകാമെന്ന് പറ ഞ്ഞതല്ലാതെ പ്രഖ്യാപിച്ചില്ലെന്ന് നഗരസഭയിലെത്തിയ രക്ഷിതാക്കളോ ട് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.
തൃക്കാക്കരയുടെ ‘ഉത്സവത്തിൽ’ എല്ലാത്തവണയും നഗരസഭാ പരിധിയിൽ കളക്ടർ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയർപേഴ്സൺ തുറന്നടിച്ചു. തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയാണ് കാക്കനാട്ടെ നിരവധി വിദ്യാർഥികളെ എറണാകുളത്ത് കുടുക്കിയത്. വ്യാഴാഴ്ച ചെമ്പുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുൻപേ കാക്കനാട് സിവിൽലൈൻ റോഡ് ജനം കൈയടക്കിയിരുന്നു. ഇതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് കാക്കനാട്ടേക്കുള്ള സർവീസ് താത്കാലികമായി നിർത്തി വെച്ചു. ഫലത്തിൽ സ്കൂൾവിട്ട് കാക്കനാട്ടേക്ക് ബസ് കാത്തുനിന്ന വിദ്യാർഥികൾ മണിക്കൂറുകളോളം പെട്ടു.