അസംബ്ലി പരമാവധി 15 മിനിട്ടിൽ കവിയരുത്.ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം അസംബ്ലി ചേരേണ്ടതാണ്
അസംബ്ലി
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും മുഴുവൻ ജീവനക്കാരും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് സ്കൂളിലെ പൊതു ഇടത്ത് ഒരുമിച്ച് കൂടുന്നതാണ് അസംബ്ലി, വിദ്യാലയത്തിന്റെ പൊതുവായ അച്ചടക്കം, ഒരുമ, സാമൂഹിക ഇടപെടൽ എന്നിവ മെച്ചപ്പെടുത്തലും കുട്ടികളുടെ മികവുകളെ പൊതുവായി ആദരിക്കലും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം അസംബ്ലി ചേരേണ്ടതാണ്. സ്കൂൾ സാഹചര്യത്തിനനുസരിച്ച് എല്ലാ ദിവസവും അസംബ്ലി ചേരാവുന്നതാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്താവുന്നതാണ്.
പ്രഥമാദ്ധ്യാപകൻ അദ്ധ്യാപകർ/വിദ്യാർത്ഥികൾ എന്നിവരുടെ സന്ദേശങ്ങൾ നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
പ്രത്യേകാവശ്യങ്ങൾക്കായി പ്രത്യേക അസംബ്ലി കൂടാവുന്നതാണ്. കു ട്ടികൾക്ക് ശാരീരിക മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം വെയിൽ, മഴ ഏൽക്കും വിധമുള്ള കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതാണ്. അസംബ്ലി പരമാവധി 15 മിനിട്ടിൽ കവിയരുത്.
(സർക്കുലർ എച്ച്2 39589/2007/ഡി.പി.ഐ, തീയതി : 08/08/2007)