അൺ എയ്ഡഡ് സ്കൂളിൽ നിന്നും സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ചേരുന്നതിന് ടി.സി നിര്‍ബന്ധമില്ല, സെല്‍ഫ് ഡിക്ലറേഷന്‍ മതി, ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാം…
സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ടി സി ഇല്ലാതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി 2021 ഒക്ടോബറിൽ നിയമസഭ ചോദ്യോത്തര വേളയിൽ അറിയിച്ചിരുന്നു. ഈ വർഷവും ഇത്തരം ഒരു ഉത്തരവ് ഉണ്ടാകുെമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.
ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2), (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിസി നല്‍കേണ്ടതുണ്ടെന്നും നിയമസഭയിൽ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷവും ഇഷ്ടമുള്ള സ്കൂളിൽ ചേരാമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും കുട്ടികളും .