അൽ മുബാറക്ക് യുപി സ്കൂൾ മാനേജർ കേരള റെക്കോർഡ്സിൽ ഇടം നേടി

July 28, 2025 - By School Pathram Academy

അൽ മുബാറക്ക് യുപി സ്കൂൾ മാനേജർ കേരള റെക്കോർഡ്സിൽ ഇടം നേടി

പൊതു വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് മികച്ച സേവനം അനുഷ്ഠിച്ച എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കൽ പള്ളിപ്രം അൽ മുബാറക് യു പി സ്കൂൾ മാനേജർ നാസർ മറ്റപ്പള്ളി കേരള  റെക്കോർഡ്സിൽ ഇടം നേടി.കഴിഞ്ഞ 29 വർഷക്കാലമായി സ്കൂൾ മാനേജരായി മികച്ച സേവനം അനുഷ്ഠിച്ചതാണ് കേരള റെക്കോർഡ്സിൽ ഇടം നേടി നേടിക്കൊടുത്തത്. അൽ മുബാറക്ക് യുപി സ്കൂളിന് പുറമേ പൊതിയിൽ എൽപി സ്കൂളിന്റെ മാനേജർ കൂടിയാണ് നാസർ മറ്റപ്പള്ളി.

പുതുതായി നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന    ചടങ്ങിൽ വച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും കേരള റെക്കോർഡ് https://www.keralarecords.in/സ്കൂൾ മാനേജർ  ഏറ്റുവാങ്ങി .

സ്കൂൾ മാനേജറുടെ ശ്രമ ഫലമായി 9000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ഒമ്പത് ക്ലാസ് മുറികളാണുള്ളത്. ക്ലാസ് മുറികൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും ഇൻട്രാക്റ്റീവ് പാനൽ സംവിധാനങ്ങളോടുകൂടിയതുമാണ്. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും പഠനാന്തരീക്ഷവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

അഡ്വ. പി വി ശ്രീനിജൻ എം എൽ എ പരിപാടിയിൽ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അൻവർ അലി, വാഴക്കുളം ഗ്രാമപഞ്ചാ യത്ത് പ്രസിഡൻറ് ഗോപാൽ ഡിയോ, മുടിക്കൽ ജമാഅത്ത് ചീഫ് ഇമാം സൂഫിയാൻ ബാഖവി, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി എ അബ്ദുൽ മുത്തലിബ്, മുൻ മുനിസിപ്പൽ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ഓ.കെ ബിജിമോൾ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുകലിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിതാ നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ എം അബ്ദുൽ അസീസ്,പിടിഎ പ്രസിഡണ്ട് ,സ്കൂൾ ഹെഡ്മിസ്ട്രസ് ,അധ്യാപകർ വിദ്യാർത്ഥികൾ,തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

Category: School News

Recent

Load More