ഷീജ ടീച്ചർക്ക് അഭിമാന നിമിഷം … ആദിൽ മുഹമ്മദിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം.അഞ്ചുവിഷയത്തിന് എ പ്ലസും മൂന്ന് വിഷയത്തിന് എ ഗ്രേഡും …

June 16, 2022 - By School Pathram Academy

വെണ്ണല ഗവ. ഹൈസ്കൂളിലെ ഭിന്നശേഷിക്കാരനായ ആദിൽ മുഹമ്മദിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം.

ചക്കരപ്പറമ്പ് മറ്റപ്പിള്ളി സജീറിന്റെയും സെബീനയുടെയും മകൻ ആദിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് അനുവദിനീയമായ സ്ക്രൈബിന്റെ സഹായം ഇല്ലാതെയാണ് പരീക്ഷ എഴുതിയത്. എന്നിട്ടും, അഞ്ചുവിഷയത്തിന് എ പ്ലസും മൂന്ന് വിഷയത്തിന് എ ഗ്രേഡും നേടി അഭിമാനകര മായ വിജയത്തിന് ഉടമയായി.

50 ശതമാനം കാഴ്ചപരിമിതിയും കാലുകൾക്ക് വളവുമുള്ള ആദിൽ സെൽസേഷൻ ഇല്ലാത്തതുകൊണ്ട് മലമൂത്ര വിസർജനം നടക്കുന്നതുപോലും അറിയാറില്ല. സ്ഥിരമായി ഡയപ്പർ ഉപയോഗിച്ചാണ് സ്കൂളിൽ എത്തിയിരുന്നത്. എറണാകുളം BRC യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷീജ ടീച്ചറാണ് ആദിലിനെ പരിശീലിപ്പിച്ചത്.