ആദ്യ ആഴ്ച ക്ലാസുകൾ ഉച്ചവരെ മാത്രം

February 12, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ മറ്റന്നാൾ മുതൽ തുറക്കും. മുൻ മാർഗരേഖ പ്രകാരമാവും സ്‌കൂൾ തുറക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

 

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14-ാം തീയതി മുതലാണ് തുടങ്ങുക. ഉച്ചവരെയാകും ക്ലാസുകൾ നടക്കുക. വൈകുന്നേരം വരെ നീട്ടുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമാവും. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെയും അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ചയും യോഗം ചേരും.

 

തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുകയെന്നും ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനുമാണ് ആലോചനയെന്നും മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.