ആരക്കുന്നം സെന്റ് ജോർജ്ജസ്സിൽ പാഠ്യേതര പ്രവർത്തനം പത്മശ്രീ മട്ടന്നൂർ ഭദ്രദീപം കൊളുത്തി ആരംഭിച്ചു
ആരക്കുന്നം സെന്റ് ജോർജ്ജസ്സിൽ പാഠ്യേതര പ്രവർത്തനം പത്മശ്രീ മട്ടന്നൂർ ഭദ്രദീപം കൊളുത്തി ആരംഭിച്ചു.
മുളന്തുരുത്തി: 120 വർഷമായി പാഠ്യപാഠ്യേതര രംഗത്ത് മാതൃകപരമായി പ്രവർത്തിച്ചു വരുന്ന ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2022-23 അദ്ധ്യയന വർഷത്തെ പാഠ്യേതര പ്രവർത്തനം വാദ്യകലയിലെ കുലപതി മലയാളത്തിന്റെ വാദ്യ സൗഭാഗ്യം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിജയ് പി ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. എൽ.പി.സ്കൂളിലേക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം തിരുവാണിയൂർ മരിയം ഗ്രാനൈറ്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് നിർവ്വഹിച്ചു.
ഹൈസ്കൂളിലേക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം JCl കൊച്ചി ഇൻഫോപാർക്ക് പ്രസിഡന്റ് എൽദോസ് ചിറക്കച്ചാലിൽ നിർവ്വഹിച്ചു. പള്ളി വികാരി റവ.ഫാ. പോൾസൺ കീരിക്കാട്ടിൽ ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ്, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, ബോബി പോൾ , ബിജു തോമസ് പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , വൈസ് പ്രസിഡന്റ് സുനിൽ രാജേന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി റവ.ഫാ. മനു ജോർജ്ജ് കെ , പ്രോഗ്രാം കോ-ഓർഡിനേറ്റർ മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു. കരാട്ടെ, യോഗ, ബാൻഡ് സെറ്റ് ,ഡാൻസ് , പ്രവർത്തിപരിചയം, ചിത്രരചന, സംഗീതം എന്നീ പാഠ്യേതര വിഷയങ്ങളിൽ വൈദഗ്‌ധ്യം ഉള്ള അദ്ധ്യാപകർ പരിശീലിച്ചു വരുന്നു.