ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ അടിയന്തര നിയമ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

August 28, 2022 - By School Pathram Academy

തിരുവനന്തപുരം: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ അടിയന്തര നിയമ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ.

ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബബിത. ബി, സി വിജയകുമാർ എന്നിവരുടെ ഫുൾ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

 

കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തിൽ കലാ-കായിക സാംസ്‌കാരിക സംരംഭങ്ങൾ സജീവമാക്കാനും നടപടി സ്വീകരിക്കണം.

കുട്ടികളിൽ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികൾക്ക് രൂപം നൽകാനും സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നൽകി.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More