ആരാലും അറിയപ്പെടാതെ പോകുമായിരുന്ന കുറെ അധ്യാപകരെയും വിദ്യാലയങ്ങളെയും അടയാളപ്പെടുത്താനുപകരിക്കുന്ന ശ്രീ മൻസൂർ സാറിന്റെ ശ്രമങ്ങൾക്ക് നന്ദി…

April 18, 2023 - By School Pathram Academy

അധ്യാപനം ഒരു കലയാണ് …. സർവ്വകലാവല്ലഭയായി തിളങ്ങാൻ ഒരാൾക്ക് കഴിയുന്ന ഒരു മേഖലയാണ് പൊതു വിദ്യാഭ്യാസ മേഖല… അതിന് സന്നദ്ധതയും കഠിനാധ്വാനവും കൈമുതലായി ഉണ്ടായാൽ മാത്രം മതി… ക്ലാസ്സ് മുറികളിൽ നിന്നും വിദ്യാലയത്തിന്റെ പൊതുവേദികളിൽ നിന്നും മുത്തുകളെയും പവിഴങ്ങളെയും കണ്ടെത്തി പ്രതിഭയുടെ തിളക്കങ്ങളിലേയ്ക്ക് കൈപിടിച്ചു നടത്തുന്ന സർഗകല ആസ്വദിച്ചു ചെയ്യുന്ന നിരവധി പേരെ നേരിൽ കണ്ട അനുഭവങ്ങളാണ് ശ്രീ. മൻസൂർ സർ തന്റെ പുസ്തകത്തിൽ കുറിച്ചിട്ടത്…

പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് സ്വന്തം വിദ്യാലയത്തെ മികവിന്റെ പാതയിലേയ്ക്ക് നയിച്ച കുറെ സർഗധനരായ അധ്യാപകരെ തന്റെ പുസ്തകത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തുന്നു…

ശരിക്കും സംവിധാനങ്ങളും പൊതു സമൂഹവും ഏറ്റെടുക്കേണ്ട ദൗത്യമാണ് ശ്രീ മൻസൂർ സർ നിറവേറ്റുന്നത്.

സ്വയം പ്രകാശിക്കാൻ കഴിയാത്തവർ…

ക്ലാസ് മുറിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവർ…

ആൾക്കൂട്ടക്കോട്ടയിൽ ആരാലും അറിയപ്പെടാതെ ഖേദിച്ചു കഴിഞ്ഞിരുന്ന കുറെ സർഗധനരായ അധ്യാപകർ…

അവരെ തെരഞ്ഞുപിടിച്ച് കണ്ടെത്തി സമൂഹത്തെ പരിചയപ്പെടുത്തുകയാണിവിടെ…

അതിൽ ശ്രീമതി അനിത ടീച്ചറും ശ്രീമതി മേഴ്സി ടീച്ചറും ശ്രീമതി ലയ ടീച്ചറും ഒക്കെ ഉൾപ്പെടും… 

“അധ്യാപക അവാർഡ് ” എന്ന സ്വയം ആവശ്യപ്പെട്ട് നേടുന്ന അംഗീകാരമല്ലാതെ എന്ത് അംഗീകാരമാണ് അധ്യാപികയ്ക്ക് ലഭിക്കുന്നത് ….?

ക്ലാസ്സ് മുറിയിലും വിദ്യാലയങ്ങളിലും ലക്ഷ്യ ബോധമുള്ളതും സർഗാത്മകവുമായ പഠനാനുഭവങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന അധ്യാപകരുടെ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തപ്പെടണം… അംഗീകരിക്കണം.. പ്രകാശിപ്പിക്കണം… അത് പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നതിനും അധ്യാപികയുടെ സർഗ്ഗശേഷിയുടെ വികാസത്തിനും അനിവാര്യമാണ് …

ആരാലും അറിയപ്പെടാതെ പോകുമായിരുന്ന കുറെ അധ്യാപകരെയും വിദ്യാലയങ്ങളെയും അടയാളപ്പെടുത്താനുപകരിക്കുന്ന ശ്രീ മൻസൂർ സാറിന്റെ ശ്രമങ്ങൾക്ക് നന്ദി… പുസ്തകത്തിന്റെ അവതാരികയുടെ ഭാഗമായി ഡോ എം എ സിദ്ദിഖ് എഴുതിയ വരികൾ ഓർക്കാം… ” ഓരോ വിദ്യാലയപ്പാടവും ഒരാകാശ മുന്തിരിത്തോട്ടമാണ് ” പൊതു വിദ്യാലയങ്ങളെ കുറിച്ചുള്ള നന്മകൾ മാത്രം വിളംബരം ചെയ്യുന്ന ” പള്ളിക്കൂടം യാത്രകൾ ” തുടരട്ടെ … ആശംസകൾ

Prem Jith