ആരോഗ്യ കേരളം കോട്ടയം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം

February 22, 2022 - By School Pathram Academy

ആരോഗ്യ കേരളം കോട്ടയം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം

വിഷയം: കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും

 

രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/6JdBkNgymhS69VRh7

 

നാഷണൽ ഹെൽത്ത് മിഷൻ കോട്ടയത്തിന്റെ ഫേസ്ബുക്ക് പേജ് വഴി 8, 9, 10, +1, +2 ക്‌ളാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലേക്ക് സ്വാഗതം. മത്സരത്തിന്റെ നിയമാവലി ചുവടെ ചേർക്കുന്നു.

 

🔰ഫെബ്രുവരി 28 ആം തീയതി വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് ക്വിസ് മത്സരം നടത്തുക.

 

🔰മത്സരത്തിൽ പങ്കെടുക്കേണ്ടവർ നിർബന്ധമായും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിരിക്കണം.

 

🔰പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യകേരളം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

 

🔰15 ചോദ്യങ്ങളാവും ക്വിസ് മത്സരത്തിൽ ഉണ്ടാകുക.

 

🔰ഒന്നിലധികം മത്സരാർഥികൾ ഒരേ മാർക്ക് വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുന്നതാണ്.

 

🔰ആരോഗ്യകേരളം കോട്ടയം ഫേസ്ബുക് പേജ് വഴിയാണ് രജിസ്‌ട്രേഷൻ ലിങ്കും മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്കും നൽകുക.

 

🔰ഒരു മത്സരാർഥിക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

 

🔰ക്വിസ് മത്സരത്തിൽ നിന്ന് ഒന്നാം സ്‌ഥാനം, രണ്ടാം സ്‌ഥാനം, മൂന്നാം സ്‌ഥാനം എന്നിങ്ങനെ മൂന്ന് വിജയികളെ തെരഞ്ഞെടുക്കുന്നതാണ്.

 

🔰ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ എന്നിങ്ങനെ ആയിരിക്കും.

 

🔰മത്സരവുമായുള്ള തീരുമാനങ്ങളിന്മേലുള്ള എല്ലാ അധികാരവും ആരോഗ്യകേരളം കോട്ടയത്തിൽ നിക്ഷിപ്തമാണ്.

 

🔰വിജയികൾ ആരോഗ്യകേരളം കോട്ടയം ആവശ്യപ്പെടുന്നപക്ഷം സ്‌കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ പഠിക്കുന്ന ക്ലാസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

Category: News