ആർ.ആർ. വി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കിളിമാനൂരിലെ രണ്ടാം വർഷത്തെ 52 എൻ.സി.സി കേഡറ്റുകൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു
വർക്കല കാപ്പിൽ ബീച്ചിൽ പ്രധാനമന്ത്രിയുടെ പുനീത് സാഗർ അഭ്യാന്റെ ഭാഗമായി വൺ കേരള ബറ്റാലിയൻ വർക്കലയുടെ കീഴിലെ ആർ.ആർ. വി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കിളിമാനൂരിലെ രണ്ടാം വർഷത്തെ 52 എൻ.സി.സി കേഡറ്റുകൾ കാപ്പിൽ ബീച്ചിലേയും പരിസരത്തേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ഇടവ പഞ്ചായത്തിൽ സംസ്കരിക്കാൻ ഏൽപ്പിച്ചു.
വൺ കേരള ബറ്റാലിയൻ വർക്കലയിലെ ഉദ്യാഗസ്ഥരുടെയും . ആർ.ആർ. വി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെയും മേൽനോട്ടത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു തെരുവ് നാടകവും അതോടൊപ്പം ഫ്ലാഷ് മോബും കുട്ടികൾ അവതരിപ്പിച്ചു.
വർക്കല ബീച്ചിലും,കാപ്പിൽ ബീച്ചിലും വന്ന ആളുകൾക്ക് പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളെ പറ്റി പരാമർശിക്കുന്ന പേപ്പർ കാർഡുകൾ വിതരണം ചെയ്തു.ബൊട്ടാണിക്കൽ ഗാർഡനിൽ ഡോ.സാബു കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി സംരക്ഷണത്തിനെ പറ്റി ക്ലാസ് എടുത്തു.