ഇടുക്കിയില്‍ പെറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

August 24, 2022 - By School Pathram Academy

ഇടുക്കിയില്‍ പെറോട്ട തൊണ്ടയില്‍ കുടുങ്ങിയ യുവാവിന് ദാരുണ അന്ത്യം. പൂപ്പാറ സ്വദേശി ബാലാജിയാണ് മരിച്ചത്. . പെറോട്ട അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് യുവാവ് മരിച്ചത്. കട്ടപ്പനയിലേക്കുള്ള വളം എത്തിക്കുന്ന ലോറിയിലെ സഹായിയാണ് ബാലാജി.
തൊണ്ടയില്‍ പെറോട്ട കുടുങ്ങിയതിനെത്തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ആള്‍ ബാലാജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലാജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Category: News