ഇടുക്കി അണക്കെട്ട് തുറന്നു.ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം 10 തവണയാണ് തുറന്നത്

August 07, 2022 - By School Pathram Academy

ഇടുക്കി:- ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ 10ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറില്‍ മധ്യത്തിലുള്ളത് 70 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ക്യുമെക്‌സ് (സെക്കന്‍ഡില്‍ 50,000 ലിറ്റര്‍) ജലമാണ് പെരിയാറിലൂടെ ഒഴുക്കുന്നത്. കരകളിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി. മുന്‍കരുതലായാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം 10 തവണയാണ് തുറന്നത്. 1981, 92, 2018, 2021 വര്‍ഷങ്ങളിലാണിത്. ഏറ്റവും കൂടുതല്‍ കഴിഞ്ഞവര്‍ഷം തുറന്നു, നാല് തവണ.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More