ഇതാണ് മാതൃക
ഇക്കഴിഞ്ഞ വ്യാഴാഴ്ച നൈറ്റ് പട്രോളിംഗിനിടെ കുമ്പളങ്ങി പരിസരത്തെത്തിയപ്പോഴാണ് റോഡിൽ ഒരു ട്രോളി ബാഗ് പോലീസ് ഡ്രൈവർ ഷാരോൺ പീറ്ററിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ബാഗ് നമ്പർ ലോക്ക് ചെയ്ത നിലയിൽ ആയിരുന്നു. ഉടമസ്ഥർ പരാതിയുമായെത്തുമ്പോൾ തിരികെ നൽകാം എന്ന് കരുതി ഷാരോൺ ബാഗ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നു.
ഇന്നലെയും ബാഗ് നഷ്ടപ്പെട്ടതായുള്ള പരാതിയൊന്നും ലഭിക്കാതെ വന്നപ്പോൾ ബാഗ് തുറന്നു പരിശോധിച്ചു. അതിൽ 130000 രൂപ ഉണ്ടായിരുന്നു.
ഉടമസ്ഥനെ സംബന്ധിക്കുന്ന കൃത്യമായ രേഖകൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ലെങ്കിലും കിട്ടിയ സൂചനകളിലൂടെ അത് കുമ്പളങ്ങിയിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോക്ടർ നിയസിന്റെതാണെന്നു മനസ്സിലാക്കിയ ഷാരോൺ അദ്ദേഹത്തെ ബന്ധപ്പെട്ടു തുക കൈമാറുകയായിരുന്നു. സഹപ്രവർത്തകന് അഭിനന്ദനങ്ങൾ
#keralapolice