ഇതിൽ കൊടുത്തിരിക്കുന്ന 12 എണ്ണത്തിൽ പകുതി എണ്ണത്തിനും ഉത്തരം അതേ എന്നാണെങ്കിൽ കുട്ടിയെ ഒരു ശിശുരോഗ വിദഗ്ധനെ കാണിച്ച് പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പാക്കുക .!

October 10, 2022 - By School Pathram Academy

മാതാപിതാക്കളിൽ പലരും കുട്ടികളിലെ വൈകല്യങ്ങളെ തിരിച്ചറിയാൻ വൈകാറുണ്ട് . ഇതാ വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ നേടാൻ സഹായിക്കുന്ന അറിവുകൾ.

നിങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള കുറച്ച് അറിവുകൾ ആണ് ഇത് .

1.കുട്ടി ആരുടേയും മുഖത്ത് നോക്കാതിരിക്കുക.

2.സമപ്രായക്കാരുമായി കളിക്കാതിരിക്കുക.

3. വിരൽചൂണ്ടി കാണിക്കാതിരിക്കുക.

4. വസ്തുക്കളെയും കളിപ്പാട്ടങ്ങളും വട്ടം കറക്കി കളിക്കാൻ കൂടുതൽ താല്പര്യം, അല്ലെങ്കിൽ വെറുതെ കളിപ്പാട്ടം മണക്കുക ,അവ വായിൽ വച്ച് കടിച്ചു കൊണ്ടിരിക്കുക, എടുത്തിട്ട് വെറുതെ തറയിൽ ഇട്ടു കൊണ്ടിരിക്കുക, എന്നിവ ചെയ്യും.

5. ഏതെങ്കിലും ഒരേ പ്രവർത്തി തന്നെ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. ഉദാഹരണത്തിന് വളരെ സമയം കളിപ്പാട്ടങ്ങൾ നിരനിരയായി അടുക്കി വയ്ക്കാൻ ശ്രമിക്കുക.

6. കുട്ടിയെ പേരു വിളിച്ചാലും തിരിഞ്ഞു നോക്കുകയോ, പ്രതികരിക്കുകയോ, ചെയ്യാതിരിക്കുക.

7. ഒന്നോ രണ്ടോ സെക്കൻഡ് സമയം പോലും നിങ്ങളുടെ കണ്ണിൽ നോക്കാതിരിക്കുക.

8.മാതാപിതാക്കളും മറ്റുള്ളവരുമായി ആശയവിനിമയം നടത്താതിരിക്കുക. ഇങ്ങനെയുള്ള കുട്ടികൾ ആദ്യ ആറു മാസങ്ങളിൽ കൂവി വിളിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്താലും പിന്നീട് അവ ഇല്ലാതാകും.

9. സാധാരണ രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമ്പോൾ തീരെ ശ്രദ്ധിക്കാതിരിക്കുക ഒറ്റയ്ക്ക് തൻ്റേതായ ഒരു ലോകത്ത് മുഴുകി ഇരിക്കുക.

10. കളിപ്പാട്ടങ്ങൾ കൊണ്ട് സാധാരണ കളികളിൽ ഏർപ്പെടാതിരിക്കുക. ഉദാഹരണത്തിന് :- പാവയെ ഉറക്കുക , ആഹാരം കൊടുക്കുക, അച്ഛനുമമ്മയും കളിക്കുക …

11.കുട്ടി ബധിര നെപ്പോലെ കാണപ്പെടുക. ഏതെങ്കിലും ശബ്ദം കേട്ടാലും പ്രതികരിക്കാതിരിക്കുക.

മുകളിൽ കൊടുത്തിരിക്കുന്ന 12 എണ്ണത്തിൽ പകുതി എണ്ണത്തിനും ഉത്തരം അതേ എന്നാണെങ്കിൽ കുട്ടിയെ ഒരു ശിശുരോഗ വിദഗ്ധനെ കാണിച്ച് പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പാക്കുക .!

 

 

Category: News