ഇത്തരം സന്ദർഭങ്ങളിൽ കർശന നടപടി സ്വീകരിക്കുന്നതാണ് . പരമാവധി ഷെയർ ചെയ്യണം… പറയാതെ വയ്യ. അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി ..

June 14, 2023 - By School Pathram Academy

പരമാവധി ഷെയർ ചെയ്യണം… പറയാതെ വയ്യ. അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി .

എനിക്ക് 40 വയസ്സായി 20 കൊല്ലമായി ബസ്സിൽ പോകുന്നു. ആദ്യം ചെക്കറായും പിന്നെ കണ്ടക്ടറായും ഇപ്പോൾ 15 വർഷമായി ഡ്രൈവർ പണി ചെയ്യുന്നു. സ്വന്തമായി ബസ്സുണ്ടായിരുന്നു എല്ലാം ഒഴിവാക്കി സമ്മർദ്ദമില്ലാതെ ജീവിക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം മിയ വണ്ടിയിലെ ഡ്രൈവറായിരുന്നു. അതായത് 5 ന് കുറ്റ്യാടിയിൽ നിന്നും 9.25 (1) വണ്ടി എടുത്തു എരഞ്ഞിക്കൽ വലിയ വളവിന് ശേഷം 10 മീറ്റർ മുന്നോട്ട് പോയതിന് ശേഷം വലിയൊരു ശബ്ദം അതെന്താണ് മനസിലാക്കുന്നതിന് മുന്നേ വണ്ടി സ്കൂൾ മതിലിൽ കയറി.

പതുക്കെയാണ് വണ്ടി മുന്നോട്ട് പോകുന്നത് ആ വളവ് കാരണം പരമാവധി ശ്രമിച്ചു ഇടത്തോട്ട് തിരിക്കുവാൻ സംഭവം തിരിയുന്നുണ്ട് വണ്ടി അതൊന്നും നോക്കിയില്ല. അവസാനം ഒരു മാവിൽ ഇടിച്ചു നിന്നു. എന്താ ഇതൊക്കെ ഇവിടെ പറയുവാൻ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുറ്റ്യാടി കോഴിക്കോട് ഓടുന്ന 95% വണ്ടിയിലും വാടക ടയറാണ്.

മുതലാളിമാർ ടയറിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുകയേ വേണ്ട ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ അവർക്ക് പൈസ കൊടുത്താൽ മതി. പക്ഷെ കുറെ കാലം സർവ്വീസുള്ള മുതലാളിമാർ മുന്നിലെ ടയർ വാടകക്ക് എടുക്കാറില്ല. ഇവിടെ ഇനിയുള്ള കാലം ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടി പലരും മരിക്കും,

കാരണം വാടക ടയർ പുറക്കാട്ടിരി പാലത്തിന്റെ മുകളിൽ നിന്ന് പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ ബോട്ടപകടം പുറകിൽ നിൽക്കണം. യാതൊരു ആത്മാർത്ഥതയുമില്ലാതെ ടയർ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

പൈസാ പൈസാ എന്ന് വിചാരിച്ച് ജീവിച്ചിട്ട് എന്ത് കാര്യം വലിയാരു അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. ആരെങ്കിലും അപായപ്പെട്ടെങ്കിൽ ബസിനു നേരെ അലമുറയിടുവാൻ പലരും ഉണ്ടാകും. ഒരു ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു എല്ലാം ഞാനൊരു മുന്നറിയിപ്പാണ് തരുന്നത്. പൊതു ജനങ്ങൾ ഇടപെടണം.

വാടക ടയർ കൊടുത്ത ലാഭമുണ്ടാക്കുന്ന മാഫിയകൾക്കെതിരെ ജനങ്ങളുടെ ജീവനാണ് വലുത് . പുറകിലെ ടയർ എന്തോ ആയികൊള്ളട്ടെ മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു. ഇങ്ങനത്തെ പല നാളും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്നുണ്ട്.

Category: News