ഇനിയെന്തുണ്ട് ബാക്കി..?? അസ്ഥികൂടം പോലൊരു ബസ്സ് .. കാണുമ്പോള്‍ തന്നെ ഹൃദയം പൊടിഞ്ഞു പോകുന്നു..
ഇനിയെന്തുണ്ട് ബാക്കി..??😥😥
അസ്ഥികൂടം പോലൊരു ബസ്സ് ..
കാണുമ്പോള്‍ തന്നെ ഹൃദയം പൊടിഞ്ഞു
പോകുന്നു..
മദ്യപിച്ച് വാഹനം ഓടിക്കുന്നതുപോലെ തന്നെ
അപകടകരമാണ്.,
ഉറക്കപ്പിച്ചോടെ വാഹനം ഓടിക്കുന്നതും.,
അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതും..
നിങ്ങള്‍ എത്രയൊക്കെ വേഗതയില്‍
പോവുകയാണെങ്കിലും,
ലക്ഷ്യസ്ഥാനത്ത് എത്തുകയാണെങ്കില്‍.,
ഒരു അരമണിക്കൂറോ, ഒരു മണിക്കൂറോ
മാത്രമേ ലാഭിക്കാൻ കഴിയുകയുള്ളൂ..
ഒരുപക്ഷേ.,
ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല എങ്കില്‍,
ആ നഷ്ടം നികത്താൻ നിങ്ങള്‍ക്ക് ഒരിക്കലും
കഴിയുകയില്ല..
ആരും അമാനുഷികരല്ല..
കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നേരത്ത്
കണ്ണീരൊഴുക്കുവാനല്ലാതെ
മറ്റൊന്നും ചെയ്യുവാൻ ആര്‍ക്കും കഴിയുകയില്ല..
ചില നേരങ്ങളില്‍ തികച്ചും നിസ്സഹായരാണ്
മനുഷ്യര്‍..
എത്ര കുടുംബത്തിന്റെ അത്താണികളാണ്.,
എത്ര കുടുംബത്തിന്റെ പ്രതീക്ഷകളും,
സ്വപ്നങ്ങളുമാണ്
കണ്ണടച്ചു തുറക്കുന്നതിന് മുൻപേ
ഇല്ലാതെയായത്..
ആ നഷ്ടം നിങ്ങള്‍ എങ്ങനെ നികത്താനാണ്..
പരിക്കേറ്റ് കിടക്കുന്നവരുടെ മുഖങ്ങളില്‍ ജീവൻ
രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം തല്‍ക്കാലം
ഉണ്ടാവാം..
പക്ഷേ ..
അവരുടെ മുഖങ്ങളില്‍ മുൻപ് തെളിമയോടെ
നിന്നിരുന്ന പുഞ്ചിരി ഇനി എപ്പോഴാണ് കാണാൻ
കഴിയുക..
ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ..
ഈ മത്സര ഓട്ടത്തിനിടയില്‍ എന്തെങ്കിലും
അത്യാഹിതം സംഭവിച്ചു കഴിഞ്ഞാല്‍ ..
അതില്‍ നിങ്ങളുടെ ജീവൻ
ബാക്കിയാകുമെങ്കില്‍ ..,
പിന്നീടുള്ള കാലം മുഴുവൻ സുഖമായി
ഒന്നുറങ്ങാൻ നിങ്ങള്‍ അതിയായി കൊതിക്കും ..
ഉറക്കം നിങ്ങളെ ഉപേക്ഷിച്ചു പോയിട്ടുണ്ടാവും…
പ്രിയപ്പെട്ട ഡ്രൈവര്‍മാരേ..
നിങ്ങള്‍ യാത്രക്കാരെ വെച്ച് സാഹസം
കാണിക്കരുത് ..
ഒരുപാട് കുടുംബങ്ങളുടെ
പ്രതീക്ഷകളാണ് അവര്‍ ..
ഒരുപാട് കുടുംബത്തിന്റെ അത്താണികളാണ്
അവര്‍..
സ്വപ്നങ്ങളാണ് അവര്‍..
ഒരു നിമിഷം കൊണ്ട് അതിനെ ഇല്ലാതാക്കി
തീര്‍ക്കരുത്..
അരമണിക്കൂറോ, ഒരു മണിക്കൂറോ
ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകിയെന്ന
കാരണം പറഞ്ഞു ഒരു യാത്രക്കാരനും
നിങ്ങളോട് കലഹിക്കാൻ വരികയില്ല..
ലക്ഷ്യസ്ഥാനത്ത് എത്താൻ
കഴിയാതിരിക്കുന്നതിലും നല്ലതാണല്ലോ,
വൈകിയാണെങ്കിലും എത്തുന്നത്..
അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളോടും.,
മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളോടും.,
അവരുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളോടും
നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..
ബന്ധങ്ങളെ പോലും
വിശ്വസിക്കാത്ത ഈ കാലത്ത് .,
ആളറിയാത്ത, പേരറിയാത്ത,
നാടേതെന്നറിയാത്ത, മുഖമറിയാത്ത,
മുൻപരിചയമില്ലാത്ത ഡ്രൈവര്‍മാരെ
ഓരോ യാത്രകളിലും യാത്രികര്‍ വിശ്വസിച്ചാണ്
യാത്ര ചെയ്യുന്നത്..
നമ്മുടെ ജീവൻ അവരുടെ കൈകളില്‍
ഭദ്രമാണെന്നുള്ള ഉറച്ച വിശ്വാസം..
ഉറക്കത്തിൻ ആഴങ്ങളില്‍ വീണുപോകുന്നയത്ര
വിശ്വാസം..
എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ..
ആ വിശ്വാസത്തെ നിങ്ങള്‍ കാത്തു
സൂക്ഷിക്കുക..
ശ്രദ്ധിക്കുക..
ശ്രദ്ധിക്കുക..
ശ്രദ്ധിക്കുക..
അകാലത്തില്‍ തകര്‍ന്നടിഞ്ഞ ചിറകുമുളച്ച
സ്വപ്നങ്ങള്‍ക്ക് .,
കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍..
🙏🙏🙏😥😥😥
പരിക്കേറ്റു കഴിയുന്നവര്‍ എത്രയും പെട്ടെന്ന്
തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന
പ്രാര്‍ത്ഥനകളോടെ🙏🙏🙏