2021- 2022 വർഷത്തെ ഇൻകംടാക്സ് സംബന്ധിച്ച് ചില കാര്യങ്ങൾ

December 28, 2021 - By School Pathram Academy

ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നവർ എല്ലാവരും ശ്രദ്ധിക്കുക. നിങ്ങളുടെ കൂട്ടുകാർക്കായി മറക്കാതെ, മടിക്കാതെ ഒന്ന് ഷെയർ ചെയ്യുക

2020-21 വർഷത്തെ Income tax Return ഫയൽ ( E filing )ചെയ്യാനുള്ള അവസാനതീയതി ഈ മാസം 31 ആണ്. Tax Return ഫയൽ ചെയ്യുക എന്നത് ജീവനക്കാരുടെ individual ആയ ഉത്തരവാദിത്തമാണ്. അല്ലാതെ TDS പോലെ DDO യുടെ ഉത്തരവാദിത്തമല്ല. അത്‌ പ്രത്യേകം ശ്രദ്ധിക്കുക.

Tax ഉള്ളവരായാലും ഇല്ലാത്തവർ ആയാലും രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷികവരുമാനം ഉള്ളവർ IT Return ഫയൽ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 5000 രൂപ മുതൽ 10000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.

അതുകൊണ്ട് എല്ലാവരും ഈ മാസം മുപ്പത്തിയൊന്നാം തീയതിക്ക് മുൻപായി ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്തു എന്നുറപ്പാക്കുക.

ഇനി 2021- 2022 വർഷത്തെ ഇൻകംടാക്സ് സംബന്ധിച്ച് ചില കാര്യങ്ങൾ.

പല സ്ഥാപനങ്ങളിലും ഉള്ള ജീവനക്കാർ ഇൻകംടാക്സ് സംബന്ധിച്ച വിഷയത്തിൽ വലിയ ഗൗരവം ഉൾക്കൊണ്ടിട്ടില്ല എന്നാണ് മനസ്സിലാവുന്നത്.

പലർക്കും പേ റിവിഷന് മുൻപ് ടാക്സ് ഇല്ലായിരുന്നു. ടാക്സ് ഉണ്ടായിരുന്നവർക്ക് തന്നെ 5000 മുതൽ 8000, 12000 ഒക്കെ ആയിരുന്നു കഴിഞ്ഞ വർഷത്തെ മൊത്തം ടാക്സ്.

ഈ വർഷവും അങ്ങനെ തന്നെ എന്നാണ് പലരുടെയും വിചാരം.

പക്ഷേ യാഥാർഥ്യം അത്‌ അങ്ങനെ അല്ല എന്നതാണ്.

ഇൻകംടാക്സ് കൃത്യമായി അടക്കാതിരിക്കുന്നത് സ്റ്റാഫിനും DDO യ്ക്കും പ്രശ്നം ഉണ്ടാക്കുന്ന പരിപാടി ആണ്. അതുകൊണ്ട് ഈ മാസം എങ്കിലും salary ബില്ല് കൊടുക്കുന്നതിനും മുൻപായി കൃത്യമായി എല്ലാവരും anticipatory income tax ചെയ്ത് നോക്കുക.

ശരിക്കും എല്ലാ വർഷവും മാർച്ച്‌ മാസത്തെ salary ഏപ്രിലിൽ കൊടുക്കുന്നതിനു മുൻപായി കൃത്യമായി എല്ലാവരുടെയും anticipatory income ടാക്സ് കൃത്യമായി ചെയ്ത് നോക്കേണ്ടതാണ്.

Anticipatory ചെയ്ത് നോക്കിയപ്പോൾ ഒരു സ്ഥാപനത്തിൽ നിന്ന് ഒരു വർഷം മൊത്തം 240000 രൂപയാണ് ടാക്സ് അടയ്‌ക്കേണ്ടത് എന്നിരിക്കട്ടെ.

അതിൽ നിന്ന് എല്ലാ ക്വാർട്ടറിലും 60000 രൂപ വീതം ടാക്സ് പിടിച്ച് TDS file ചെയ്യണം.

അതായത് മൊത്തം അടയ്ക്കാനുള്ള തുകയിൽ നിന്ന് 25% വീതം എല്ലാ ക്വാർട്ടറിലും കൃത്യമായി സർക്കാരിലേക്ക് എത്തിയിരിക്കണം. ഇതിൽ ചെറിയ വ്യത്യാസം ഒന്നും വന്നാൽ കുഴപ്പമില്ല. പക്ഷേ വലിയ വ്യത്യാസം വന്നാൽ DDO യ്ക്ക് വലിയ തുക ഫൈൻ അടയ്‌ക്കേണ്ടി വന്നേക്കാം.

ഇപ്പോൾ ഇത്‌ പറയാൻ കാരണം ചില സ്ഥാപനങ്ങളിലെ anticipatory ചെയ്ത് നോക്കിയ അനുഭവം വച്ചാണ്.

23 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള 3 പേർ മാസം 500 വച്ചാണ് ടാക്സ് അടച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസമോ മറ്റോ ആണെന്ന് തോന്നുന്നു, ടാക്സ് എല്ലാവർക്കും ഇപ്രാവശ്യം വളരെ കൂടുതലായിരിക്കും എന്ന് പറഞ്ഞപ്പോൾ ഇവർ 3 പേരും അത്‌ മാസം 2000 ആക്കി.

ഈ മാസം ചുമ്മാ എല്ലാവരുടെയും anticipatory ചെയ്ത് നോക്കിയപ്പോൾ 2000 വീതം മാസം അടച്ചവരിൽ 2 പേർക്ക് ഇനി 60000 രൂപയോളം ബാക്കി ടാക്സ് വരും. അതായത് ഇനി ബാക്കിയുള്ള 3 സാലറികളിൽ നിന്നും 20000 രൂപ വീതം പിടിക്കണം.

ബാക്കി ഒരാൾക്ക് ഹൗസിംഗ് ലോൺ പലിശ 120000 ഉണ്ടായിരുന്നതിനാൽ ബാലൻസ് ടാക്സ് 50000 ന്റെ താഴെയേ ഉള്ളൂ.. എന്നാലും ഇനിയുള്ള മാസങ്ങളിൽ 17+ വീതം കട്ടിംഗ് വരും

എന്തോ ഒരു തോന്നലിൽ ആണ് ഇപ്പോൾ ഇവരിൽ പലരും anticipatory ചെയ്തത്. ഇപ്പോൾ anticipatory ചെയ്ത് നോക്കിയില്ലായിരുന്നെങ്കിൽ മാർച്ച്‌ ആദ്യം കിട്ടുന്ന ഫെബ്രുവരി സാലറി മുഴുവനും പിടിച്ചാലും ഇവരുടെ ടാക്സ് മുഴുവനും വസൂൽ ചെയ്യാൻ പറ്റുമായിരുന്നില്ല.

മാത്രമല്ല സാലറിയിൽ നിന്ന് അങ്ങനെ ഒന്നിച്ച് ടാക്സ് പിടിക്കുന്നത് നിയമവിരുദ്ധമാണ് താനും. കാരണം ജീവനക്കാരന് ഒരു മാസം ജീവിക്കാനുള്ള തുക കണക്കാക്കി ആ തുക ഒഴിവാക്കിയുള്ള കാശ് മാത്രമേ കട്ട്‌ ചെയ്യാവൂ എന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ anticipatory ചെയ്തില്ലായിരുന്നെങ്കിൽ അതാത് DDO മാർക്ക് അത്‌ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേനെ. ഇപ്പോഴും പ്രശ്നം തീരെ ഉണ്ടാകില്ല എന്നും പറയാൻ പറ്റില്ല. കാരണം നിയമപ്രകാരമുള്ള Quarterly TDS കൃത്യമായി വസൂൽ ചെയ്തിട്ടില്ല.

ഈ പ്രാവശ്യം നമുക്ക് പേ റിവിഷൻ ലഭിച്ചു. കൂടെ Deferred Salary തിരിച്ചു കിട്ടിയതും മാർച്ചിൽ കിട്ടിയ, PF ലേക്ക് പോയ വലിയ തുക DA കുടിശ്ശികയും കാരണമാണ് ടാക്സ് ഇങ്ങനെ കുത്തനെ കൂടിയത്. 16 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, ഫീൽഡ് സ്റ്റാഫിന് ഹൗസിംഗ് ലോൺ പലിശയോ മെഡിക്കൽ ഇൻഷുറൻസോ പോലുള്ള വലിയ ഇളവുകൾ ഇല്ലാത്ത പക്ഷം 35000-45000 രൂപ എങ്കിലും ഈ വർഷം ടാക്സ് ഉണ്ടാകും. 23 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ഇത്‌ 60000-70000 ആയിരിക്കും.

അതുകൊണ്ട് ഈ മാസം ശമ്പളം എഴുതുന്നതിനു മുൻപെങ്കിലും എല്ലാവരുടെയും Anticipatory tax ചെയ്ത് നോക്കുക. അല്ലെങ്കിൽ പണി പാളും.

ടാക്സ് കൂടാൻ ഒരു പ്രധാനകാരണം കഴിഞ്ഞ മാർച്ചിൽ കിട്ടിയ DA arrear ആണ് എന്ന് ഞാൻ പറഞ്ഞല്ലോ. ആയതിനാൽ അറിയാവുന്നവർ ടാക്സ് സ്റ്റേറ്റ്മെന്റ് ചെയ്യുമ്പോൾ ആ കൂടെ ആദായനികുതിയിൽ Arrear റിലീഫ് ലഭിക്കാനുള്ള ഫോം 10E യും കൂടി ചെയ്ത് നോക്കുക. അറിയാത്തവർ അറിയുന്ന മറ്റുള്ളവരോട് ചോദിച്ച് ചെയ്യുക. അങ്ങനെ ചെയ്താൽ 40000 രൂപയൊക്കെ ടാക്സ് വരുന്നവർക്ക് മിനിമം 10000 രൂപയെങ്കിലും ആദായനികുതിയിൽ കുറവ് കിട്ടും