ഇന്ത്യൻ ഭരണഘടന ക്വിസ് – Indian Constitution Quiz

ഇന്ത്യൻ ഭരണഘടന ക്വിസ്
(Indian Constitution Quiz
1. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അവിഭക്ത ഇന്ത്യയെ, പാകിസ്താനെന്നും ഇന്ത്യയെന്നും രണ്ടു പ്രദേശമാക്കി നിര്‍വചിച്ച ആദ്യനിയമം ഏത്? – ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947
2. ഭരണഘടന അംഗീകരിക്കുമ്പോൾ ഇന്ത്യയുടെ പ്രസിഡന്‍റ് ആര്? – ഡോ.രാജേന്ദ്ര പ്രസാദ്
3. ഇന്ത്യയുടെ മതേതരസ്വഭാവം വ്യക്തമായി പ്രഖ്യാപിക്കുന്ന സുപ്രധാന ഭരണഘടനാഭാഗം ഏത്? – ആമുഖം
4. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമനിര്‍മാണാധികാരങ്ങൾ വിഭജിക്കുന്ന യൂണിയൻ, സ്റ്റേറ്റ്, കൺകറന്റ് ലിസ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് എത്രമത്തെ പട്ടിക(Schedule)യിലാണ്? – 7
5. ഭരണഘടനയുടെ ആധാരരേഖയായി പരിഗണിക്കുന്ന ആക്ട്? – 1935 ലെ ദ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
6. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ? – ഡോ.ബി.ആർ.അംബേദ്‌കർ
7. ഭരണഘടന നിർമ്മാണകാലത്ത് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ചെയർമാൻ ആര്? – ഡോ.രാജേന്ദ്രപ്രസാദ്
8. ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നും കടമെടുത്തതാണ്? – ജര്‍മനി
9. ഭരണഘടനയുടെ 58-മത് ഭേദഗതിനിയമപ്രകാരം കാലാകാലങ്ങളില്‍ വരുന്ന ഭരണഘടനാ ഭേദഗതികൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച പതിപ്പുകൾ ഇംഗ്ലീഷിന് പുറമേ ഒരു ഇന്ത്യന്‍ഭാഷയിലും പ്രസിദ്ധപ്പെടുത്താന്‍ രാഷ്ട്രപതിയെ ഉത്തരവാദപ്പെടുത്തി.ഏത് ഭാഷയില്‍? – ഹിന്ദി
10. ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യയലിസ്‌റ്റ്’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്ത 42-ാം ഭരണഘടനാ ഭേദഗതി ഉണ്ടായത് ഏത് വര്‍ഷത്തില്‍? – 1976
11. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. ഹൈക്കോടതിയെ സമീപിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ? – 226
12. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര പട്ടികകൾ (Schedules) ഉണ്ട്? – 12
13. അമേരിക്കന്‍ ഭരണഘടനയിലെ ബില്‍ ഓഫ് റൈറ്റ്സിന് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വ്യവസ്ഥയുമായാണ് സാമ്യമുള്ളത്? – മൗലികാവകാശങ്ങൾ
14. ഒരു സംസ്ഥാനത്തെ ഭരണസംവിധാനം പരാജയപ്പെട്ടാല്‍ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ? – 356
15. ആമുഖം (Preamble) ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ കേസ്? – കേശവാനന്ദഭാരതി കേസ്
16. കൂറുമാറ്റ നിരോധന നിയമത്തിന് സാധുതയുണ്ടാക്കിയ ഭരണഘടനാഭേദഗതി? – 82-ാം ഭേദഗതി
17. കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വേണ്ടതുണ്ടോ എന്ന് നിര്‍ദേശിക്കാന്‍ 1983-ല്‍ രൂപവത്കൃതമായ കമ്മീഷന്‍ ? – സര്‍ക്കാരിയ കമ്മീഷന്‍
18. ഒരു സംസ്ഥാനത്തിന്റെ അതിര്‍ത്തികൾ മാറ്റുന്നത് സംബന്ധിച്ച നിയമനിര്‍മാണ അധികാരം ഏത് ലിസ്‌റ്റില്‍ പെടും? – യൂണിയന്‍ ലിസ്റ്റ്
19. അന്യായമായി തടങ്കലിൽ വെച്ചയാളെ ഹാജരാക്കാൻ ആവശ്യപ്പെടുന്ന റിട്ട് ഹർജി – ഹേബിയസ് കോർപ്പസ്
20. ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം? – ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935
21. ഭരണഘടനയുടെ നാലാം പട്ടിക(Fourth Schedule)യനുസരിച്ച് രാജ്യസഭയിലേക്ക് കൂടുതൽ അംഗങ്ങളെ അയയ്ക്കാൻ കഴിയുന്ന സംസ്ഥാനം? – ഉത്തര്‍ പ്രദേശ്
22. ഇന്ത്യയില്‍ വോട്ടവകാശത്തിനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്ന് 18ആക്കി കുറച്ച വര്‍ഷം? – 1989
23. മൗലികസ്വാതന്ത്ര്യങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞ സ്വാതന്ത്ര്യം ഏത്? – സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം
24. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നില്‍ തുല്യത എന്ന ഭരണഘടനാതത്ത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി ? – രാഷ്‌ട്രപതി
25. ഒരേ കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ പാടില്ലെന്ന (Double jeopardy) തത്ത്വം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ അടങ്ങിയിരിക്കുന്നു? – ആർട്ടിക്കിൾ 20
26. മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാഭാഗം ? – ആർട്ടിക്കിൾ 368
27. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കുമുള്ള റിട്ട് അധികാരം താത്കാലികമായി ഇല്ലാതാകുന്നത് എപ്പോൾ? – അടിയന്താരാവസ്ഥ പ്രഖ്യപിക്കുമ്പോൾ
28. സുപ്രീം കോടതിയുടെ റിട്ട് അധികാരം …………….. മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു – മൗലികാവകാശങ്ങളുടെ ലംഘനത്തിനെതിരെ.
29. ഇന്ത്യന്‍ ഭരണഘടനയിലെ റിട്ട് അധികാരം എന്ന തത്ത്വത്തിന് കടപ്പാടുള്ള പ്രൊറോഗേറ്റിവ് റിട്ട്‌സ് (Prerogative writs) ഏത് രാജ്യത്തിലെ നിയമവ്യവസ്ഥയിലേതാണ്? – ബ്രിട്ടൺ
30. നിര്‍ദേശതത്ത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്തുനിന്ന് കടമെടുത്തു? – അയര്‍ലന്‍ഡ്
31. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന ആർട്ടിക്കിൾ? – 44
32. ഇന്ത്യയില്‍ ത്രിതല പഞ്ചായത്തുകൾ രൂപവത്കരിക്കാനുള്ള തീരുമാനം ——– അനുസരിച്ചാണ്. – നിര്‍ദേശക തത്ത്വങ്ങൾ
33. മൗലിക കടമകൾ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ് പ്രതിപപാദിച്ചിരിക്കുന്നത്? – ആർട്ടിക്കിൾ 51A
34. അംഗമല്ലെങ്കിലും പാര്‍ലമെന്‍റിന്റെ ഇരു സഭകളിലും പങ്കെടുത്ത് സംസാരിക്കാന്‍ അവകാശമുള്ളതാര്‍ക്ക്? – അറ്റോര്‍ണി ജനറല്‍
35. ഒരേസമയം പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും ഒരു സഭയിലുള്ള അംഗത്വം രാജിവെക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഏത് സഭയിലെ അംഗത്വമാണ് നഷ്ടപ്പെടുക? – പാര്‍ലമെന്‍റ് അംഗത്വം
36. കോര്‍ട്ട് ഓഫ് റെക്കോര്‍ഡ് എന്ന് വിശേഷിപ്പിക്കുന്ന കോടതി? – സുപ്രീം കോടതി
37. സുപ്രീംകോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്‌ജിമാരെ നീക്കം ചെയ്യുന്ന പ്രക്രിയ? – ഇംപീച്ച്‌മെന്‍റ്
38. 1991-93 കാലയളവില്‍ ഈ ജഡ്ജിക്കെതിരെ പാര്‍ലമെന്‍റില്‍ ഇംപിച്ച്‌മെന്‍റ് പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു – ജസ്‌റ്റിസ് രാമമൂര്‍ത്തി
39. പൊതുവായി ഒരു ഹൈക്കോടതി മാത്രമുള്ള സംസ്ഥാനങ്ങൾ? – പഞ്ചാബ്, ഹരിയാണ
40. ജില്ലാസെഷന്‍സ് കോടതികൾ പ്രഖ്യാപിക്കുന്ന വധശിക്ഷ ശരിവെക്കാനുള്ള അധികാരം ——- ല്‍ നിക്ഷിപ്തമാണ് – ഹൈക്കോടതിയിൽ
41. ഹൈക്കോടതി ജഡ്ജിയെ ഒരു കോടതിയില്‍ നിന്ന് മറ്റൊരുകോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള അധികാരം – രാഷ്ട്രപതിക്ക്
42. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ – 370
43.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പ്രസിഡന്‍റിന്റെ പ്രതിപുരുഷന്‍ ആര്? – ലഫ്റ്റനന്‍റ് ഗവര്‍ണര്‍
44. ഭരണഘടനയില്‍ തൊട്ടുകൂടായ്മ ഇല്ലായ്ക ചെയ്തതായി പ്രഖ്യാപിക്കുന്ന ആർട്ടിക്കിൾ – 17
45. റൈറ്റ് ടു എഡ്യൂക്കേഷൻ ബിൽ 2008-ന് അടിസ്ഥാനമായ ഭരണഘടനാ ഭേദഗതി? – 86-മത് ഭേദഗതി (റൈറ്റ് ടു പ്രൈമറി എഡ്യൂക്കേഷൻ)
46. കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത – ലക്ഷ്മി എന്‍. മേനോന്‍
47. പാര്‍ലമെന്‍റിന്റെ അധോസഭ എന്നറിയപ്പെടുന്നത് – ലോക്‌സഭ
48. രാജ്യസഭാംഗമായി പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്ത ആദ്യ മലയാളി – സര്‍ദാര്‍ കെ.എം. പണിക്കര്‍
49. ആദ്യ രാജ്യസഭയുടെ ചെയര്‍മാന്‍ – ഡോ. എസ്. രാധാകൃഷ്ണന്‍
50. ലോക്സഭയില്‍ ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര് – ആചാര്യ കൃപലാനി (ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ 1963 ആഗസ്ത് 19ന്)
51. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതാര് – പ്രധാനമന്ത്രി
52. വിശ്വാസപ്രമേയം പരാജയപ്പെട്ട് രാജിവെക്കേണ്ടിവന്ന പ്രധാനമന്ത്രിമാര്‍ ആരെല്ലാം – വി.പി. സിങ് (1990), ദേവഗൗഡ (1997), എ.ബി. വാജ്പേയ് (1999)
53. പൊതു സിവില്‍കോഡുള്ള ഏക സംസ്ഥാനം – ഗോവ
54. കേന്ദ്രഭരണപ്രദേശങ്ങളിലെ ദൈനംദിന ഭരണകാര്യങ്ങൾ നിര്‍വഹിക്കുന്നത്? – ലഫ്റ്റനന്‍റ് ഗവര്‍ണര്‍
55. വോട്ടിങ് പ്രായം 21-ല്‍ നിന്ന് 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി? – 61-ാം ഭേദഗതി
56. നിലവില്‍ ഇന്ത്യയില്‍ എത്ര ഹൈക്കോടതികൾ ഉണ്ട്? – 25
57. ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ അധികാരാതിര്‍ത്തിയുള്ള ഇന്ത്യയിലെ ഹൈക്കോടതി? – ഗുവാഹാട്ടി ഹൈക്കോടതി
58. ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ പട്ടികയേത് – 8 (നിലവിൽ 22 ഭാഷകൾ)
59. പഞ്ചായത്ത് രാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക – 11
60. ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രി? – സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍
61. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏത് രാജ്യത്ത് നിലവില്‍ വന്നു? – യു.എസ്.എ.
62. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾക്ക് ഉദാഹരണം – ഇസ്രായേല്‍, ബ്രിട്ടന്‍
63. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍” എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം? – ഗ്രീസ് (ഏറ്റവും പഴയ ജനാധിപത്യ രാജ്യം)
64. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം? – ഇന്ത്യ (ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഇന്ത്യയാണ്)
65. 1953-ലെ സംസ്ഥാന പുനരേകീകരണ കമ്മീഷന്റെ തലവന്‍? – ഡോ. ഫസല്‍ അലി
66. ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍, കുറഞ്ഞത് എത്രകൊല്ലം ഇന്ത്യയില്‍ സ്ഥിരമായി താമസിക്കണം? – 5 വര്‍ഷം
67. നിയമസഭയില്‍ അംഗമല്ലാത്ത ഒരാൾക്ക് എത്രകാലം മന്ത്രിയാവാം? – 6 മാസം
68. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യത്തെ പ്രസിഡന്‍റ്? – കെ.ആര്‍. നാരായണന്‍
69. ‘ജയ് ജവാന്‍, ജയ് കിസാന്‍” എന്ന മുദ്രാവാക്യം ആരുടേത്? – ലാൽ ബഹാദൂർ ശാസ്ത്രി
70. ‘ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാൻ” എന്ന മുദ്രാവാക്യം ആരുടേത്? – അടൽ ബിഹാരി വാജ്‌പേയി
71. ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് – ഇന്ദിരാഗാന്ധി
72. ‘രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കാവല്‍ക്കാരന്‍’ എന്നറിയപ്പെടുന്നത്? – കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
73. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നത് – വൈ.വി. ചന്ദ്രചൂഡ്
74. കേന്ദ്ര സര്‍ക്കാറിന് നിയമോപദേശം നല്‍കുന്ന ഉദ്യോഗസ്ഥന്‍? – അറ്റോര്‍ണി ജനറല്‍ (ഇതിന് തത്തുല്യമായി സംസ്ഥാനങ്ങളിലുള്ളത് അഡ്വക്കേറ്റ് ജനറല്‍)
75. പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അവകാശമുള്ള ഉദ്യോഗസ്ഥന്‍? – അറ്റോര്‍ണി ജനറല്‍ (വോട്ടവകാശമില്ല)
76. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തില്‍ പ്രസിഡന്‍റിന്റെ ചുമതല വഹിക്കുന്നതാര്? – സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (ജസ്റ്റിസ് ഹിദായത്തുള്ള ഇത്തരത്തില്‍ അധികാരം കൈകര്യം ചെയ്തിട്ടുണ്ട്).
77. സംസ്ഥാനങ്ങളിലെ ഭരണത്തലവന്‍? – ഗവര്‍ണര്‍ (രാഷ്ട്രപതി നിയമിക്കുന്നു).
78. ഗവര്‍ണറാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം? – 35 വയസ്സ്
79. ഗവര്‍ണറുടെ അഭാവത്തില്‍ ചുമതല നിര്‍വഹിക്കുന്നത്? – ഹൈക്കോടതി ചീഫ് ജസ്റ്റിസ്
80. ഗവര്‍ണര്‍ രാജി സമര്‍പ്പിക്കേണ്ടത്? – രാഷ്ട്രപതിക്ക്
81. സംസ്ഥാനങ്ങളില്‍, ഓര്‍ഡിനന്‍സുകൾ പുറപ്പെടുവിക്കുന്നത് – ഗവര്‍ണര്‍
82. ബജറ്റിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് – ആര്‍ട്ടിക്കിൾ 112
83. രാജ്യസഭയുടെ ഉപാദ്ധ്യക്ഷയായ ആദ്യവനിത? – വയലറ്റ് ആല്‍വ
84. ജില്ലാ ജഡ്ജിമാരെ നിമയിക്കുന്നതാര്? – ഗവര്‍ണര്‍
85. യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങൾ – 97 ഇനങ്ങൾ (സ്റ്റേറ്റ് ലിസ്റ്റില്‍ 66)
86. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾക്ക് തുല്യ അധികാരമുള്ള ലിസ്റ്റ്? – കണ്‍കറന്‍റ് ലിസ്റ്റ് (47 ഇനങ്ങൾ)
87. സഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ 356-ാം വകുപ്പനുസരിച്ച് പിരിച്ചവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം? – കേരളം
88. രാഷ്ട്രപതി/ഗവര്‍ണര്‍ പുറപ്പെടുവിക്കുന്ന ഓർഡിനന്‍സിന്റെ കാലാവധി? – 6 മാസം
89. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പേത് – 370
90. ധനകാര്യ ബില്ലുകൾ ആദ്യം അവതരിപ്പിക്കുന്നത് – ലോക്സഭയിൽ
91. ഒരു ബിൽ ധനകാര്യ ബില്ലാണോ എന്നു തീരുമാനിക്കുന്നത് – ലോക്സഭാ സ്പീക്കർ
92. ഗാന്ധിജിയുടെ “ക്ഷേമരാഷ്ട്ര സങ്കല്പം ഉൾക്കൊള്ളുന്ന ഭരണഘടനാ ഭാഗം”? – നിര്‍ദേശക തത്ത്വങ്ങൾ
93. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വര്‍ഷം? – 1951
94. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് (ഇന്ത്യ റിപ്പബ്ലിക്കായത്) എന്ന്? – 1950 ജനവരി 26
95. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാനായി കെട്ടിവെക്കേണ്ട തുകയെത്ര? – 15,000 രൂപ
96. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാന്‍ കെട്ടിവെക്കേണ്ട തുക? – 15,000 രൂപ
97. നിര്‍മാണസഭ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാനെടുത്ത കാലയളവെത്ര? – രണ്ടുവര്‍ഷം, 11 മാസം, 17 ദിവസം. ഇന്ത്യയിലെ ആദ്യത്തെ നിയമനിര്‍മാണ സഭയും ഭരണഘടനാ നിര്‍മാണ സഭയായിരുന്നു.
98. 1975ല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതിയാര് ? – ഫക്രുദ്ദിന്‍ അലി അഹമ്മദ്. 1975 ജൂണ്‍ 26നാണ് ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാര്‍ച്ച് 21ന് ആക്ടിങ് പ്രസിഡന്‍റ് ബി.ഡി.ജട്ടിയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
99. ഭരണഘടനയില്‍ പറയുന്ന മൂന്നുതരം അടിയന്തരാവസ്ഥകൾ ഏതെല്ലാം? – ദേശീയാടിയന്തരാവസ്ഥ (352-ാംവകുപ്പ്), സംസ്ഥാനാടിയന്തരാവസ്ഥ അഥവാ രാഷ്ടപതി ഭരണം (356-ാം വകുപ്പ്), സാമ്പത്തികാടിയന്തരാവസ്ഥ (360-ാം വകുപ്പ്) എന്നിവ. രാഷ്ട്രപതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തത് സാമ്പത്തികാടിയന്തരാവസ്ഥയാണ്.
100. ഇന്ത്യയില്‍ ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏത് സംസ്ഥാനത്താണ് ? – 1951ല്‍ പഞ്ചാബില്‍.
101. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നടത്തുന്ന വാര്‍ഷിക സാമ്പത്തിക പ്രസ്താവന അറിയപ്പെടുന്നതെങ്ങനെ? – ബജറ്റ്. സാധാരണയായി എല്ലാവര്‍ഷവും ഫിബ്രവരിയിലെ അവസാനത്തെ പ്രവൃത്തിദിവസം ധനമന്ത്രി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു.
102. ഇന്ത്യയിലെ സാമ്പത്തിക വര്‍ഷമായി അറിയപ്പെടുന്ന കാലയളവേത്? – ഏപ്രില്‍ 1 മുതല്‍ മാർച്ച് 31 വരെ.
103. റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത് പാര്‍ലമെന്‍റിന്റെ ഏത് സഭയില്‍ ? – ലോക്‌സഭ. റെയില്‍വേ മന്ത്രിയാണിത് അവതരിപ്പിക്കുന്നത്. റെയില്‍വേയുടെ വരവു ചെലവു കണക്കുകൾ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ഭാഗമാണ്.
104. എന്താണ് വോട്ട് ഓൺ അക്കൗണ്ട്? – സാമ്പത്തികവർഷം തുടങ്ങുന്നതിനു മുൻപ് ബജറ്റ് അവതരിപ്പിക്കാനാവാതെ വന്നാൽ, ഒരു ചെറിയ കാലയളവിലേക്ക് പണം ചെലവാക്കാനുള്ള അനുവാദത്തിനു വേണ്ടി ധനമന്ത്രി നിയമസഭ/പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ബില്ലാണ് വോട്ട് ഓണ്‍ അക്കൗണ്ട്.
105. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റവതരിപ്പിച്ചതാര്? – 1947 നവംബര്‍ 26 ന് ആര്‍.കെ.ഷണ്‍മുഖം ചെട്ടി. ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ഇന്ത്യന്‍ ധനമന്ത്രി മൊറാര്‍ജി ദേശായി.
106. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അധികാരമുള്ളതാര്‍ക്ക് ? – രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ക്ക്. നിയമസഭ/ലോക്സഭ സമ്മേളനത്തില്‍ ഇല്ലാത്ത അവസരങ്ങളിലുണ്ടാവുന്ന അടിയന്തരപ്രശ്നങ്ങൾ തരണം ചെയ്യാനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. പാര്‍ലമെന്‍റ്/നിയമസഭയുടെ അടുത്ത സമ്മേളനം തുടങ്ങി ആറ് ആഴ്ചക്കുള്ളില്‍ ഇതിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ അസാധുവായിത്തീരുന്നു.
107. രാജിവെച്ച ആദ്യത്തെ കേന്ദ്രമന്ത്രിയാര് ? – ആര്‍.കെ.ഷണ്‍മുഖം ചെട്ടി.
108. രാജ്യത്തിന്റെ നിയമോപദേശകന്‍ എന്നറിയപ്പെടുന്നതാര് ? – അറ്റോര്‍ണി ജനറല്‍. അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് സോളിസിറ്റര്‍ ജനറല്‍.
109. മികച്ച പാര്‍ലമെന്റെറിയനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയതാര്? – ചന്ദ്രശേഖര്‍ (1995)
110. നിയമസഭ ആരംഭിക്കുമ്പോൾ ആദ്യത്തെ നടപടി? – ചോദ്യോത്തരവേള
111. ശൂന്യവേളയുടെ സമയപരിധി – സമയ പരിധിയില്ല
112. കേരള നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഏക രാഷ്ട്രപതി? – കെ.ആര്‍.നാരായണന്‍
113. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി? – എം.ഉമേഷ്റാവു (മഞ്ചേശ്വരം,1957)
114. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായത് – ഇ.കെ നായനാര്‍
115. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായത്? – സി.എച്ച്.മുഹമ്മദ് കോയ
116. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി പ്രവര്‍ത്തിച്ചത്? – കെ.എം.മാണി
117. ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ 1962-ല്‍ പ്രഖ്യാപിച്ചു. ഏത് സന്ദർഭത്തിലായിരുന്നു അത്? – ഇന്ത്യ – ചൈന യുദ്ധ സമയത്ത്
118. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യങ്ങളില്‍ ‘ആഭ്യന്തര കുഴപ്പങ്ങൾ’ എന്നതിന് പകരം “സായുധ കലാപം’ എന്നാക്കിയ ഭരണഘടനാഭേദഗതി? – 44-ാം ഭേദഗതി
119. അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ നിയമം മൂലം പാര്‍ലമെന്‍റിന്റെ കാലാവധി—— വരെ നീട്ടാവുന്നതാണ്. – ഒരു വര്‍ഷം
120. ലോക്സഭാ നിലവിലില്ലെങ്കില്‍ അടിയന്തരാവസ്ഥ റദ്ദാക്കാനുള്ള പ്രമേയം സമര്‍പ്പിക്കേണ്ടത് ആര്‍ക്ക്? – രാഷ്ട്രപതിക്ക്
121. ഗവര്‍ണര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിന്‍സ് റദ്ദാകാതിരിക്കാന്‍ എത്ര കാലയളവിനുള്ളില്‍ നിയമസഭ അത് പാസാക്കണം? – ആറാഴ്ച
122. നിയമസഭയിലേക്കുള്ള ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നത്? – ഗവര്‍ണര്‍
123. നിയമസഭയില്‍ ധനകാര്യബില്‍ അവതരിപ്പിക്കണമെങ്കില്‍ —– അനുമതി ആവശ്യമാണ്. – ഗവര്‍ണറുടെ
124. രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്ന ആർട്ടിക്കിൾ? – 123
125. കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത ഒരാളുടെ ശിക്ഷ റദ്ദാക്കാന്‍ അധികാരമുള്ളത്? – രാഷ്ട്രപതിക്ക്
126. പരമോന്നത കോടതികൾക്ക് പുറമേ വധശിക്ഷ റദ്ദാക്കാനുള്ള അധികാരമുള്ളത് ആര്‍ക്ക്? – രാഷ്ട്രപതി
127. ഏത് വിഷയത്തിലുള്ള ഭരണഘടനാഭേദഗതിക്കാണ് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്തത്? – അടിയന്തരാവസ്ഥ പ്രഖ്യാപിക്കല്‍
128. നിയമനിര്‍മാണസഭകളില്‍ ന്യൂനപക്ഷ സംവരണമില്ലാത്ത സഭ? – രാജ്യസഭ
129. ഭരണഘടനയില്‍ ജാതി, മതം, വംശം എന്നിവയുടെ പേരില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ആരെയും വിവേചിച്ച് കാണരുതെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ? – ആർട്ടിക്കിൾ 16(2)
130. ഭരണഘടനയിലെ ആർട്ടിക്കിൾ 20 പ്രകാരം ബാലവേല നിരോധിച്ചത്—- – അപകടസാധ്യതയുള്ള വ്യവസായങ്ങളില്‍
131. നികത്തപ്പെടാതെ കിടക്കുന്ന സംവരണ തസ്തികകൾ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നികത്താമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാഭേദഗതി? – 81-ാം ഭേദഗതി
132. അബ്ദുൾ സലാം ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്, അദ്ദേഹം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അദ്ദേഹത്തിന്റെ സഹായത്തിനെത്തുക? – 30
133. ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്? – ഒരിക്കൽ
134. പൊതുതാത്പര്യ വ്യവഹാരം എന്ന ആശയം ഉദയം ചെയ്തത് ഏത് രാജ്യത്ത്? – ബ്രിട്ടന്‍
135. ലോക്‌സഭയുടെയോ, രാജ്യസഭയുടെയോ യോഗം ചേരാനുള്ള ക്വാറം എത്ര? – 1/10
136. ലോക്സഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കുന്നത് എന്തിന്? – ബജറ്റ് അവതരിപ്പിച്ച് പാസ്സാകുന്നതിന് ഇടയിലുള്ള ചെലവുകൾക്ക്
137. ഭരണഘടനാപ്രകാരം കേന്ദ്രത്തിന് നിയമനിര്‍മാണ അധികാരമുള്ള യൂണിയന്‍ ലിസ്റ്റില്‍ എത്ര വിഷയങ്ങളാണുള്ളത്? – 97
138. കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുന്ന ഭരണഘടനാ പദവിയുള്ള നിയമോപദേശകന്‍? – അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ
139. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ നിയമോപദേശകന്‍? – അഡ്വക്കറ്റ് ജനറല്‍
140. 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരം ഇന്ത്യന്‍ പൗരത്വം എടുക്കാന്‍ എത്ര മാര്‍ഗങ്ങളുണ്ട്? – 4
141. പാര്‍ലമെന്‍റില്‍ കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെ വേണമെങ്കില്‍ ഭൂരിപക്ഷം അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് സഭയില്‍ എത്ര ശതമാനം അംഗങ്ങളുണ്ടാകണം? – 10
142. പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ കോടതിയുടെ മുന്നിലെത്തിക്കാന്‍ ഉപകരിക്കുന്ന ഹര്‍ജി ഏത്? – പൊതുതാത്പര്യ ഹര്‍ജി
143. ഇന്ത്യ ഒറ്റ പൗരത്വം എന്ന ആശയം സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്? – ഇംഗ്ലണ്ട്
144. ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ച ഭരണഘടനാഭാഗം ഏത്? – ആറാമത്തെ മൗലികാവകാശം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം)
145. ഭരണഘടനാപരമായി സൗജന്യവിദ്യാഭ്യാസം ലഭിക്കുന്ന പരമാവധി പ്രായം? – 14
146. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പദവിയില്‍ തുടരാവുന്ന പരമാവധി കാലാവധി? – 6 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ്
147. പാര്‍ലമെന്‍റിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്ത ചെലവുകൾക്ക് തുക ലഭ്യമാകുന്ന ഫണ്ട്? – കണ്ടിന്‍ജന്‍സി ഫണ്ട്
148. ഇന്ത്യന്‍ സായുധ സേനയുടെ അധിപന്‍? – രാഷ്‌ട്രപതി
149. രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ഇടവേള? – ആറുമാസം
150. ഇന്ത്യയിൽ പൂർണമായും ഭാഷാടിസ്ഥാനത്തിൽ ആദ്യം രൂപവത്കരിച്ച സംസ്ഥാനം – ആന്ധ്രപ്രദേശ്
151. സർക്കാർ ചെലവുകളുടെ കൃത്യതയും യുക്തിയും മറ്റും വിലയിരുത്തുന്ന പാർലമെൻററി കമ്മിറ്റി – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
152. രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം? – 12
153. കേന്ദ്രമന്ത്രി തന്റെ രാജിക്കത്ത് ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്? – രാഷ്ടപതി
154. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഗ്രാമപ്പഞ്ചായത്തുകളില്‍ 30 ശതമാനം സ്ത്രീസംവരണം ഉറപ്പുവരുത്തിയത്? – 73
155. പാര്‍ലമെന്‍ററി ഭരണസംവിധാനത്തില്‍ ഭരണകര്‍ത്താക്കളില്‍ തുല്യരില്‍ ഒന്നാമന്‍ (The first among equal) ആര്? – രാഷ്ട്രപതി
156. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൂടി അധികാര പരിധിയുള്ള ഹൈക്കോടതി? – കല്‍ക്കത്ത ഹൈക്കോടതി
157. പാര്‍ലമെന്‍റിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി എത്ര? – ആറാഴ്ച
158. രാജ്യത്തെ നിയമപരിഷ്കാരങ്ങൾ നിര്‍ദേശിക്കുന്ന കമ്മീഷന്‍? – ലോ കമ്മീഷന്‍
159. ഇന്ത്യയില്‍ പൊതുതാത്പര്യ വ്യവഹാരങ്ങൾ നടപ്പാക്കിയ നിയമജ്ഞന്‍? – ജസ്റ്റിസ് പി.എന്‍. ഭഗവതി
160. തെറ്റായി പൊതു അധികാരസ്ഥാനത്ത് ഒരാൾ എത്തിയാല്‍ അത് ചോദ്യം ചെയ്യുന്ന റിട്ട് ഹര്‍ജി? – ക്വോ വാറന്റോ
161. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ ചുരുങ്ങിയ അംഗങ്ങളുടെ എണ്ണം? – 5
162. ലോക്സഭാംഗമാകനുള്ള ചുരുങ്ങിയ ‘പ്രായപരിധി’? – 25
163. രാജ്യസഭാംഗമാകാനുള്ള ചുരുങ്ങിയ പ്രായപരിധി? – 30
164. രാജ്യസഭയില്‍ എത്ര അംഗങ്ങളുണ്ട്? – 245
165. ധനകാര്യബില്‍ ആദ്യം അവതരിപ്പിക്കുന്നത് ഏത് സഭയില്‍? – ലോക്സഭ
166. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്ര സ്റ്റാന്‍ഡിങ് കമ്മിറ്റികളുണ്ട്? – 45
167. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ആരൊക്കെ? – ലോകസഭയിലെയും രാജ്യസഭയിലെയും തിരഞ്ഞടുക്കപ്പെട്ട (നാമനിര്‍ദേശം ചെയ്തവരല്ലാത്ത) അംഗങ്ങൾ
168. പി.എസ്.സി അംഗത്തിന്റെ വിരമിക്കൽ പ്രായം – 60
169. കേന്ദ്രമന്ത്രിമാരുടെ ശമ്പളവും അലവൻസുകളും നിശ്ചയിക്കുന്നത്? – പാര്‍ലമെന്‍റ്
170. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ എത്ര ഭാഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്? – 22
171. സംസ്ഥാന ഭരണത്തിന്റെ എക്സിക്യൂട്ടിവ് ഹെഡ് ആര്? – ഗവര്‍ണര്‍
172. പാര്‍ലമെന്‍റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് ? – ലോക്സഭാ സ്പീക്കര്‍
173. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം? – രാജസ്ഥാന്‍
174. തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാന്‍. അധികാരമുള്ളത് ആര്‍ക്ക്? – രാഷ്ട്രപതിക്ക് (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശാനുസരണം)
175. സര്‍ക്കാരിയ കമ്മീഷന്റെ പരിഗണനാ വിഷയം? – കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
176. ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിൾ അനുസരിച്ചാണ് സുപ്രീംകോടതിയുടെ ഭാഷ ഇംഗ്ലീഷാക്കിയത്? – 348
177. ഏത് കമ്മിറ്റിയുടെ നിര്‍ദേശാനുസരണമാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ രൂപവത്കൃതമായത്? – സന്താനം കമ്മിറ്റി
178. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്ക്? – രാഷ്‌ട്രപതി
179. രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് —- എഴുതി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ്? – പ്രധാനമന്ത്രി
180. രാഷ്ട്രപതിയുടെ രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്ക്? – ഉപരാഷ്ട്രപതി
181. ഭരണഘടന വ്യാഖ്യാനം ചെയ്യാന്‍ അധികാരമുള്ള അന്തിമ അധികാര സ്ഥാപനം? – സുപ്രീംകോടതി
182. —വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കും? – 18
183. ഭരണഘടനയില്‍ എത്ര മൗലിക കടമകളുണ്ട്? – 11
184. ഓരോ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ നിര്‍ണയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? – ജനസംഖ്യ
185. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങൾക്ക് ലെജിസ്ലേറ്റീവ് കൗണ്‍സിലുകളുണ്ട്? – 6
186. ലോക്സഭയില്‍ ഒരു മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ചുരുങ്ങിയത് എത്ര അംഗങ്ങളുടെ പിന്തുണവേണം? – 50
187. പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും നടപടികൾ പൂര്‍ത്തിയാക്കാനാവശ്യമായ ചുരുങ്ങിയ അംഗസംഖ്യ എത്ര ശതമാനം? – 10
188. പുതിയ സംസ്ഥാന രൂപവത്കരണം, സംസ്ഥാനങ്ങളുടെ അതിര്‍ത്തി മാറ്റല്‍ ഇവയ്ക്ക് അധികാരമുള്ള നിയമനിര്‍മാണ സഭ? – പാര്‍ലമെന്‍റ്
189. രാഷ്‌ട്രപതിയുടെ വിരമിക്കല്‍ പ്രായം എത്ര? – വിരമിക്കല്‍ പ്രായം ഇല്ല
190. ലോക്‌സഭാംഗമാകാനുള്ള ചുരുങ്ങിയ പ്രായപരിധി? – 25
191. രാജ്യസഭയില്‍ എത്ര അംഗങ്ങളുണ്ട്? – 245
192. രാജ്യസഭാംഗമാകാനുള്ള ചുരുങ്ങിയ പ്രായം? – 30
193. ധനകാര്യബില്‍ ആദ്യം അവതരിപ്പിക്കുന്നത് ഏത് സഭയില്‍? – ലോക്സഭ
194. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്ര സ്റ്റാന്‍ഡിങ് കമ്മിറ്റികളുണ്ട്? – 45
195. വിവരാവകാശ നിയമപ്രകാരം ഒരാളുടെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണെങ്കിൽ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരം നല്‍കേണ്ടത് എത്ര സമയത്തിനുള്ളില്‍? – 48 മണിക്കൂര്‍
196. സാധാരണ സാഹചര്യങ്ങളില്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ച വിവരങ്ങൾ നല്‍കേണ്ട കാലയളവ്? – 30 ദിവസം
197. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം? – 1993
198. കേരള നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ട്? – 140
199. കേരള നിയമസഭയില്‍ എത്ര സ്റ്റാന്‍ഡിങ് കമ്മിറ്റികളുണ്ട്? – 37
200. കേരളനിയമസഭയില്‍ സ്വകാര്യ അംഗം അവതരിപ്പിച്ച ഒരു ബില്‍ മാത്രമേ ഇതുവരെ പാസായിട്ടുള്ളൂ. അവതരിപ്പിച്ചത് ആര്? – എം.ഉമേഷ്റാവു
201. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുന്നത് ആര്? – ഗവര്‍ണര്‍
202. നിയമസഭയില്‍ എത്ര സബ്ജറ്റ് കമ്മിറ്റികളുണ്ട്? – 14
203. നിയമസഭയുടെ സ്വാഭാവിക കാലാവധിയായ 5 വര്‍ഷം പ്രത്യേക സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാം. ഏതാണ് ആ സാഹചര്യം? – അടിയന്തരാവസ്ഥ
204. രാജ്യത്ത് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? – കേരളം
205. കേരളത്തില്‍ എത്രതവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുണ്ട്? – 7