ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) കീഴിലുള്ള കേന്ദ്രങ്ങളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

January 30, 2024 - By School Pathram Academy

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) കീഴിലുള്ള കേന്ദ്രങ്ങളിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി.), ഐ.എസ്.ആർ.ഒ. ടെലിമാട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് (ഇസ്ട്രാക്) എന്നിവിടങ്ങളിലായി 244 ഒഴിവും ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ (എൻ.ആർ.എസ്.സി.) 41 ഒഴിവുമുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

URSC & ISTRAC

സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.): ഒഴിവ്- 3. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എം.ഇ./ എം.ടെക്./ എം.എസ്സി. (എൻജിനീയറിങ്). പ്രായം: 18-30. ശമ്പളസ്കെയിൽ: ലെവൽ-10.

സയന്റിസ്റ്റ് / എൻജിനീയർ (എസ്.സി.): ഒഴിവ്- 2. യോഗ്യത: 65 ശതമാനം മാർക്കോടെയുള്ള എം.എസ്സി. പ്രായം: 18-28. ശമ്പളസ്കെയിൽ: ലെവൽ-10.ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ്: 55. യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. പ്രായം: 18-35 വയസ്സ്. ശമ്പളസ്കെയിൽ: ലെവൽ-7.

സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്: 6. യോഗ്യത: ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി. പ്രായം: 18-35. ശമ്പളസ്കെയിൽ: ലെവൽ-7.

ടെക്നീഷ്യൻ-ബി./ ഡ്രോട്സ്മാൻ -ബി: ഒഴിവ്: 142. യോഗ്യത: പത്താംക്ലാസും ഐ.ടി. ഐ./ എൻ.ടി.സി./ എൻ.എ.സി.യും. പ്രായം: 18-35 വയസ്സ്. ശമ്പളസ്കെയിൽ: ലെവൽ-3.

ഫയർമാൻ: ഒഴിവ്: 3. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി./ തത്തുല്യം. പ്രായം: 18-35 വയസ്സ്. ശമ്പളസ്കെയിൽ: ലെവൽ-3.

കുക്ക്:ഒഴിവ്-4. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-35. ശമ്പളസ്കെയിൽ: ലെവൽ-2.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: ഒഴിവ്: 6. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി. വിജയം/ തത്തുല്യവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-35. ശമ്പളസ്കെയിൽ: ലെവൽ-2.

ഹെവി വെഹിക്കിൾ ഡ്രൈവർ: ഒഴിവ്- 2. യോഗ്യത: എസ്.എസ്.എൽ.സി./ എസ്.എസ്.സി. വിജയം/ തത്തുല്യം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെയും ഹെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം, പ്രായം: 18-35. ശമ്പളസ്കെയിൽ: ലെവൽ-2.

വിശദവിവരങ്ങൾ

http://www.isro.gov.in www.ursc.gov.in,www.istrac.gov.in

എന്നീ. വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More