ഇന്നലെ LSS ഫലം പ്രസിദ്ധീകരിച്ചു.ചെറിയാക്കര അക്കാദമിക മികവിലും ഒന്നാമതു തന്നെ എന്ന് വെളിവാക്കുന്ന റിസൾട്ട്.വിദ്യാലയ കമ്യൂണിറ്റി ഒന്നടങ്കം സന്തോഷത്തിൽ തന്നെ
ഇന്നലെ LSS ഫലം പ്രസിദ്ധീകരിച്ചു.ചെറിയാക്കര അക്കാദമിക മികവിലും ഒന്നാമതു തന്നെ എന്ന് വെളിവാക്കുന്ന റിസൾട്ട്.വിദ്യാലയ കമ്യൂണിറ്റി ഒന്നടങ്കം സന്തോഷത്തിൽ തന്നെ.
പതിവ് സ്കൂൾ രീതിയിൽ നാലാം ക്ലാസിലെ കുട്ടികളിൽ ഒരു നിശ്ചിത ശതമാനം കുട്ടികളാണ് LSS പരീക്ഷ അഭിമുഖീകരിക്കുക.എന്നാൽ ചെറിയാക്കരയിൽ നാലിൽ പഠിക്കുന്ന എല്ലാവരെയും LS S പരീക്ഷ എഴുതാൻ പാകത്തിൽ പഠന നിലവാരം ഉറപ്പാക്കി മുഴുവൻ കുട്ടികളെയും പരീക്ഷയ്ക്ക് സജ്ജമാക്കുന്ന രീതിയാണ് തുടരുന്നത്.
( കഴിഞ്ഞ വർഷം നാലിലെ ആകെ കുട്ടികൾ 3, പരീക്ഷ എഴുതിയവർ 3, LS S നേടിയവർ 2) …. ഈ വർഷം ആകെ കുട്ടികൾ 9, പരീക്ഷ എഴുതിയവർ 9, LS S നേടിയവർ 8 ( LS S ചെറിയ സ്കോറിന് കൈവിട്ടു പോയ മോനെ ആദ്യം വിളിച്ചു. പല കാര്യങ്ങളിലും അവനാണ് മിടുക്കൻ.വിദ്യാലയം 9 പേരെയും ഒരു പോലെ ആദരിക്കും)
2016 ൽ ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം
2018 ൽ ആകെ കുട്ടികളുടെ എണ്ണം 13
2018 ൽ ശിശു സൗഹൃദ പഠനാന്തരീക്ഷവും വ്യത്യസ്ത അക്കാദമിക പ്രവർത്തനങ്ങളും
2019 ൽ കുട്ടികളുടെ എണ്ണം 44
2019 ൽ ദേശീയ അധ്യാപക പുരസ്ക്കാരം
2020ൽ കുട്ടികളുടെ എണ്ണം 65
2021 ൽ കുട്ടികളുടെ എണ്ണം 85
2020 ൽ ബെസ്റ്റ് പി ടി എ സംസ്ഥാന പുരസ്ക്കാരം
2021- 22 ൽ 1.2 കോടി യുടെ പുതിയ ഹൈടെക്ക് കെട്ടിടവും പുതിയ സ്കൂൾ വാഹനവും
വിദ്യാലയ വികസനം, അക്കാദമിക നിലവാരം, സാമൂഹ്യ പങ്കാളിത്തം… വ്യക്തമായ കാഴ്ചപ്പാടോടെ, ആസൂത്രണത്തോടെ, ഒരേ മനസ്സോടെ നമ്മൾ മുന്നോട്ടു തന്നെ.