ഇന്ന് ലോക പുസ്തക ദിനം | അറിവ് വിളമ്പുന്ന അക്ഷയപാത്രങ്ങളാണ് പുസ്തകങ്ങള്‍

April 23, 2022 - By School Pathram Academy

ഏപ്രില്‍ 23 എങ്ങനെ ലോക പുസ്തക-പകര്‍പ്പവകാശ ദിനമായി ?

1995ൽ പാരീസിൽ ചേർന്ന യുനെസ്കോ പൊതു സമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോക പുസ്തക-പകര്‍പ്പവകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

 

ലോകത്തിനാകെ അറിവ് വിളമ്പുന്ന അക്ഷയപാത്രങ്ങളാണ് പുസ്തകങ്ങള്‍ (Books). വായനയെ ആഘോഷമാക്കി മാറ്റിയ പുസ്തക പ്രേമികളുടെ ദിനമാണ് ഏപ്രില്‍ 23 (April 23). യുനെസ്കോയുടെ (UNESCO) ആഹ്വാന പ്രകാരം ഈ ദിവസം ലോകമെമ്പാടുമുള്ള വായനക്കാര്‍ ലോക പുസ്തക-പകര്‍പ്പവകാശ ദിനമായി (World Book and Copyright Day) ആചരിക്കുന്നു.

 

ലോക സാഹിത്യത്തിലെ അതികായന്‍മാരായ വില്യം ഷേക്സ്പിയർ (William Shakespeare), മിഗ്വെൽ ഡി. സെർവാന്റെസ് (Miguel de Cervantes), ഗാർസിലാസോ ഡേ ലാ വെഗാ ( Garcilaso de la Vega) എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995ൽ പാരീസിൽ ചേർന്ന യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രിൽ 23നാണ്.

 

സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനാൽ 1923 ഏപ്രിൽ 23ന് സ്പെയിനിൽ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. വായനയും പുസ്തകങ്ങളോടുള്ള സ്നേഹവും, പ്രസിദ്ധീകരണവും പകർപ്പവകാശ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് യുനെസ്കോ പുസ്തക ദിനാചരണം സംഘടിപ്പിക്കുന്നത്.

എന്തിനാണ് ലോക പുസ്തക ദിനം ആചരിക്കുന്നത് ?

വായനയുടെ ആനന്ദവും സന്തോഷവും ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് പുസ്തകദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. “വായിക്കുക, അതിനാൽ നിങ്ങൾക്ക് ഒരിക്കലും താഴ്ന്നതായി തോന്നരുത്” എന്നതാണ് ഈ വര്‍ഷത്തെ ലോക പുസ്തക ദിനാചരണം മുന്നോട്ട് വെക്കുന്ന ആശയം. ഇതിലൂടെ ജനങ്ങളുടെ വായനാശീലം വിപുലമാക്കുക, പുസ്തകങ്ങളുടെ വ്യാപ്തി തിരിച്ചറിയുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.എല്ലാവര്‍ഷവും യുനെസ്കോയും മറ്റ് അന്താരാഷ്ട്ര പ്രസാധകരും ലൈബ്രറികളും പുസ്തക വില്‍പ്പന സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു സ്ഥലത്തെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ജോർജിയയിലെ ടിബിലിസി നഗരത്തെയാണ് 2021 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തത്.

 

ഈ ദിനത്തിൽ വായനയും പുസ്തക ചർച്ചകളും മാത്രമല്ല ലക്ഷ്യമിടുന്നത്. പുസ്തകങ്ങളുടെ ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, കോപ്പി റൈറ്റ്, ലൈബ്രറികള്‍, പുസ്തകക്കടകള്‍ തുടങ്ങിയവയോട് കാണിക്കേണ്ട പരിഗണന ഒക്കെ ഈ ദിനത്തിൽ നമ്മെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുകയാണ്.

Category: Day Celebration

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More