ഇന്ന് ജൂൺ 18 ഫാദേഴ്‌സ് ഡേ! എല്ലാ വർഷവും ഇന്ത്യയിൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. അച്ഛന് ഈ ദിനത്തിൽ സ്നേഹാശംസകൾ അറിയിക്കാം
- അച്ഛൻമാർക്ക് ആശംസകൾ അറിയിക്കാം
ഇന്ന് ജൂൺ 18 ഫാദേഴ്‌സ് ഡേ!
എല്ലാ വർഷവും ഇന്ത്യയിൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. അച്ഛന് ഈ ദിനത്തിൽ സ്നേഹാശംസകൾ അറിയിക്കാം.
ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാമോ?
ഒപ്പം, പിതാവിന് കൈമാറാൻ ചില ആശംസകളും
കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ട്, അച്ഛനും അമ്മയ്ക്കും തുല്യ പങ്കെന്ന് തന്നെ പറയാം. അച്ഛൻ എന്ന സ്ഥാനം, സ്നേഹം പ്രകടിപ്പിയ്ക്കുന്നതിനേക്കാൾ കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. സ്നേഹത്തിലും സൗഹൃദത്തിലും ഇടകലർത്തിയാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് നല്ല പാഠങ്ങൾ പകരുന്നത്.
കുഞ്ഞു നാളിൽ കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ച അച്ഛൻ തന്നെയാണ് ജീവിത യാത്രയിലും മക്കളുടെ നല്ല നടപ്പിനായി നിലകൊള്ളുന്നത്. അച്ഛൻ എന്ന മഹത്തായ സ്ഥാനത്തോടുള്ള ബഹുമാന സൂചകമായാണ് എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ്ഡേ ആഘോഷിക്കുന്നത്.
- ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാമോ?
നാമിന്ന് ആഘോഷമാക്കുന്ന ഈ ദിനത്തിന്റെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞതായിരുന്നില്ല. അമേരിക്കയിലാണ് 1908 ൽ ഈ ദിനത്തിന് തുടക്കമിടുന്നത്. ചരിത്രം പറയുന്നത് അനുസരിച്ച് സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് പിതാക്കന്മാർക്കും ഒരു ദിനം വേണം എന്ന ആശയത്തിന് പിന്നിൽ. അമ്മയുടെ മരണശേഷം തന്നെയും അഞ്ച് സഹോദരങ്ങളെയും ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ പിതാവിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിച്ചു തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. വർഷങ്ങൾക്കിപ്പുറം 1972-ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്‌സ് ഡേ ആയി പ്രഖ്യാപിച്ചു.
- ആശംസകൾ അയക്കാം:
നിങ്ങൾ നിങ്ങളുടെ അച്ഛനോടൊപ്പമില്ലെങ്കിൽ തീർച്ചയായും ഒരു ആശംസയെങ്കിലും നൽകണം.
- ഇതാ ചില ആശംസകൾ.
* ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം ദൈവത്തിൽ നിന്നാണ്. ഞാൻ അദ്ദേഹത്തെ അച്ഛൻ എന്ന് വിളിക്കുന്നു… സമൃദ്ധമായ സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതം തന്നതിന് നന്ദി… ഹാപ്പി ഫാദേഴ്സ് ഡേ
*ഓരോ ദിവസവും അച്ഛൻ മക്കൾക്കായി ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടേണ്ടതാണ്.
ക്ഷമയും സ്നേഹവും സമർപ്പണവും കഠിനാധ്വാനവും കൊണ്ട് മക്കൾക്കായി ജീവിതം മാറ്റി വെച്ച എല്ലാ അച്ഛൻമാർക്കും പിതൃദിനാശംസകൾ.
*അച്ഛനാണ് എന്റെ സൂപ്പർഹീറോ, എന്റെ ഉറ്റ ചങ്ങാതി, എന്റെ ട്രബിൾഷൂട്ടർ! ഹാപ്പി ഫാദേഴ്സ് ഡേ …
- ചില ഫാദേഴ്സ് ഡേ ഉദ്ധരണികൾ:
“നിങ്ങളെ ഒരു പുരുഷനാക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള കഴിവല്ല – ഒരു കുട്ടിയെ വളർത്താനുള്ള ധൈര്യമാണ്.”
“അവൾ ഒറ്റക്ക് നിന്നില്ല, പക്ഷേ അവളുടെ പിന്നിൽ നിന്നത്, അവളുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ധാർമ്മികശക്തിയായ അവളുടെ അച്ഛന്റെ സ്നേഹമായിരുന്നു”
* “സന്തുഷ്ടമായ കുടുംബം ഒരു നല്ല പിതാവിന്റെയും സ്നേഹനിധിയായ ഭർത്താവിന്റെയും പ്രതിഫലനമാണ്” –
* അച്ഛന്റെ പുഞ്ചിരി ഒരു കുട്ടിയുടെ ദിവസം മുഴുവൻ പ്രകാശിപ്പിക്കുന്നു “-