ഇന്ന് ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം

December 10, 2023 - By School Pathram Academy

പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു.

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബർ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേർത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.

ഡിസംബർ 10 – മനുഷ്യാവകാശ ദിനം.

ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ അവര്‍ക്ക് സിദ്ധമാണ്. അത് ആരും നൽകുന്നതോ നേടിക്കൊടുക്കുന്നതോ അല്ല, മറിച്ച് മനുഷ്യനായി പിറന്നത് കൊണ്ട് തന്നെ മാനവികതയുടെ പേരിൽ അവർക്ക് കിട്ടുന്നതാണ്. അത് ആർക്കും നിരസിക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ല. ഇതൊരു പുത്തൻ ആശയമല്ല, മനുഷ്യൻ പിറവിയെടുത്ത നാൾ മുതൽ അവനുള്ള അവകാശങ്ങൾ അവനിൽ നിലകൊള്ളുന്നു.

പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു.

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബർ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേർത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.

ഓരോ മനുഷ്യർക്കും ഈ ലോകത്ത് അന്തസ്സോടെ, സുരക്ഷയോടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യവകാശങ്ങളിൽ ഉൾപ്പെടുന്നു. വർദ്ധക്യത്തിൽ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങൾക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്.

മനുഷ്യാവകാശ ചരിത്രത്തിലേക്ക്

 

മാഗ്ന കാർട്ട (1215), ഫ്രഞ്ച് ഡിക്ലറേഷൻ ഓഫ് മാൻ ആൻഡ് സിറ്റിസൺസ് (1789), ബില്ല് ഓഫ് റൈറ്റ്സ് (1791) എന്നിങ്ങനെയുള്ള ചരിത്രരേഖകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനായി എഴുതപ്പെട്ടവയാണ്. ആംഗ്ലോ-അമേരിക്കൻ നിയമശാസ്ത്രത്തിലെ വ്യക്തിഗത അവകാശങ്ങൾക്ക് അടിസ്ഥാനം നൽകിയത് മാഗ്നകാർട്ടയാണ്. “സ്വതന്ത്ര മനുഷ്യർ” എന്ന പ്രമേയത്തോടെ ജോൺ രാജാവ് ഒരുപാട് സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജൂൺ 15,1215-നാണ് ഇതിന് അംഗീകാരം നൽകിയത്.

 

1789 ഓഗസ്റ്റ് 26-നാണ് ഫ്രഞ്ച് ദേശീയ ഭരണഘടനാ അസംബ്ലി, മനുഷ്യ-പൗരാവകാശ പ്രഖ്യാപനം പുറത്തിറക്കിയത്. ഫ്രഞ്ച് വിപ്ലവ കാലത്തെ വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങളെ ഉൾപെടുത്തിയായിരുന്നു അത്.

 

മാഗ്‌നകാർട്ട (1215), ഇംഗ്ലീഷ് ബിൽ ഓഫ് റൈറ്റ്‌സ് (1689), രാജാവിനും പാർലമെന്റിനുമെതിരായ കൊളോണിയൽ പോരാട്ടം എന്നിവയിൽ നിന്നുമാണ് ബില്ല് ഓഫ് റൈറ്റ്സ് ഉരുതിരിഞ്ഞത്.

മനുഷ്യാവകാശ പ്രഖ്യാപനം

ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു.

പദവി ഏതായാലും അവകാശങ്ങൾ ഒന്ന് പോലെ!

ഏത് പദവിലിരിക്കുന്നയാൾക്കും മനുഷ്യാവകാശങ്ങൾ മനുഷ്യർക്കെല്ലാവർക്കും ഒരുപോലെയാണ് എന്ന ആഗോള ഉടമ്പടി തന്നെയുണ്ട്. പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്. നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ് എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. ഈ ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും നീതിന്യായ വ്യവസ്ഥകൾ പാലിച്ചു മുമ്പോട്ട് പോകേണ്ടതുണ്ട്.

മനുഷ്യാവകാശങ്ങൾ പാലിക്കാനുള്ളതാണ്!

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വ്യക്തികളോട് മാനുഷികമായും മാന്യതയോടെയും സഹനുഭൂതിയുടെയും പെരുമാറുന്നത് ഉറപ്പ് വരുത്തണം. എന്നാൽ ഇവ ലംഘിക്കപ്പെട്ട ഒട്ടേറെ മനുഷ്യർ ലോകത്തെവിടെയും മാനുഷിക പരിഗണന പോലും ലഭിക്കാതെ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരായി ജീവിക്കുന്നുണ്ട്. വംശഹത്യ, പീഡനം, അടിമത്തം, ബലാത്സംഗം, ജനനേന്ദ്രിയം ഛേദിക്കൽ, നിർബന്ധിത വന്ധ്യംകരണം, വൈദ്യപരിശോധന, ബോധപൂർവമായ പട്ടിണി എന്നിവ മനുഷ്യാവകാശ ലംഘനത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇവയെല്ലാം ലോകത്തെമ്പാടും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ അതിക്രമമാണ്.

Category: News