ഇന്ന് വായന ദിനം: വായന മറക്കാതിരിക്കാം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല

June 19, 2023 - By School Pathram Academy

ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

 

 ജൂൺ 19 – ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.

  

ഇന്ന് ദേശീയ വായന ദിനം വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനം

 

വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.

ലൈബ്രറിയിൽ നിന്ന് അകന്നു തുടങ്ങിയവർ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായനയുടെ ചെറിയ ലോകം രൂപപ്പെടുത്തി തുടങ്ങി. പുതിയ തലമുറ വായനയിൽ അല്പം പിറകിലാണെന്നു പൊതുവെ വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനയ്ക്ക് പ്രതീക്ഷ പകരുന്നതാണ്, മാർഗം ഏതായാലും വായന മരിക്കുന്നില്ല എന്ന വലിയ പ്രത്യാശ.

എല്ലാ വർഷവും ജൂൺ 19 നാണ്‌ ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന്‌ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അടുത്ത ഒരാഴ്ചക്കാലം വായനാ വാരമായും ആചരിക്കുന്നു.

വായനയിലേക്ക് വഴിതുറന്ന പി. എൻ പണിക്കർ:

1926 ൽ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു തന്നെ ഗ്രൻഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന പേരിലാണ് പി. എൻ പണിക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമെന്നോണമാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് ഗവണ്മെന്റ് പാസാക്കിയത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വായനയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ട് വരികയെന്നത്.

 

*വായനാദിന – മാസാചരണം 10 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി*

👇👇👇

 

വായനാദിന – മാസാചരണം 10 നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി

 

*അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ?*

👇👇👇

 

അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ?

 

*ജൂൺ 19 വായനാദിനം :- വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം*

👇👇👇

 

ജൂൺ 19 വായനാദിനം :- വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം

 

*മാന്യ സദസ്സിന് വന്ദനം …വായനാദിന പ്രസംഗം*

👇👇👇

 

മാന്യ സദസ്സിന് വന്ദനം …വായനാദിന പ്രസംഗം

 

*Respected teachers, and dear friends …Vayanadinam speech in English*

👇👇👇

 

Respected teachers, and dear friends …Vayanadinam speech in English

 

*June 19 Reading Day; Reading Day Quiz In English*

👇👇👇

June 19 Reading Day; Reading Day Quiz In English

 

 

 

*ജൂൺ 19 വായനാദിനം;LP,UP, HS, HSS വിഭാഗം വായനാദിനം ക്വിസ് – 1*

👇👇👇

ജൂൺ 19 വായനാദിനം;LP,UP, HS, HSS വിഭാഗം വായനാദിനം ക്വിസ്

 

*LP,UP,HS,HSS – വായന ദിനം :- ക്വിസ് *

👇👇👇

LP,UP,HS,HSS – വായന ദിനം :- ക്വിസ് 

 

*June 19 Reading Day; Reading Day Quiz In English*

👇👇👇

June 19 Reading Day; Reading Day Quiz In English

 

 

 

*വായന ദിന പ്രതിജ്ഞ*

👇👇👇

വായനദിന പ്രതിജ്ഞ

 

*ജൂൺ 19 വായന ദിനം. ‘ആര്‍ക്കും പങ്കെടുക്കാം’ വായന ദിന പ്രവർത്തനം -3*

👇👇👇

 

ജൂൺ 19 വായന ദിനം. ‘ആര്‍ക്കും പങ്കെടുക്കാം’ വായന ദിന പ്രവർത്തനം -3

 

*വായന ദിന പ്രവർത്തനം 2 :- ലൈബ്രറി കാണൽ/വായനശാലാ സന്ദര്‍ശനം*

👇👇👇

വായന ദിന പ്രവർത്തനം 2 :- ലൈബ്രറി കാണൽ/വായനശാലാ സന്ദര്‍ശനം

👇

*ജൂൺ 19 വായന ദിനം. വായന ദിന പ്രവർത്തനം:- 1 ‘എഴുത്തുകാരെ അറിയാം’*

👇👇👇

ജൂൺ 19 വായന ദിനം. വായന ദിന പ്രവർത്തനം ‘എഴുത്തുകാരെ അറിയാം’

 

 

പുതുമയാർന്ന 22 വായന ദിന പ്രവർത്തനങ്ങൾ

 

പുതുമയാർന്ന 22 വായന ദിന പ്രവർത്തനങ്ങൾ