ഇന്ന് പ്രതിജ്ഞ ചൊല്ലി, മുദ്ര അണിഞ്ഞ് പോലിസ് സേനയിൽ അംഗമായ ദിവസം … പോലീസ് സേനയിൽ അംഗമായ സന്തോഷം പങ്ക് വച്ച് Aleesha

May 22, 2022 - By School Pathram Academy

10 മാസത്തോളം നീളുന്ന ട്രെയിനിങ് ദിനങ്ങൾ എണ്ണിയുള്ള കാത്തിരിപ്പ് വിവിധ വിഷയങ്ങളിലുള്ള നിരവധി ക്ലാസുകൾ..

ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനങ്ങൾ,10 ദിവസത്തെ കമ്മാണ്ടോ ട്രെയിനിങ്,… കോസ്റ്റൽ ട്രെയിനിങ്….പരേഡുകൾ..!! ഒടുവിൽ പോലിസ് സേനയിലെ അംഗമാവുക എന്ന പ്രിയപ്പെട്ട സ്വപ്നം യഥാർഥ്യമാകുന്ന ദിനം…. പാസ്സിങ് ഔട്ട്‌, കാത്തിരിപ്പുകളും പരിശീലനങ്ങളും അവസാനിക്കുന്നു.

22/05/2022 ഇന്ന് പ്രതിജ്ഞ ചൊല്ലി, മുദ്ര അണിഞ്ഞ് പോലിസ് സേനയിൽ അംഗമാകുന്ന ദിവസം, എത്രയെത്ര കടമ്പകൾ കടന്നാണ് എത്ര അറിവും അനുഭവങ്ങളും നേടിയാണ് ഒരു വ്യക്തി പോലീസായി മാറ്റപ്പെടുന്നതെന്ന് പഠിപ്പിച്ച ഒരു നീണ്ട കാലയളവിന് വിരാമം കുറിച്ച ദിനം may 22💪❤️ അഹോരാത്രം കഷ്ടപ്പെട്ടിട്ടും നിർഭാഗ്യവശാൽ ലിസ്റ്റിൽ കയറാൻ പറ്റാത്ത എന്റെ പ്രിയ സുഹൃത്തുക്കളെയും ഈ അവസരത്തിൽ ഓർക്കുന്നു.

ഈ കർമപഥത്തിൽ എത്തിച്ചേരാൻ എന്നെ സഹായിച്ച എന്റെ വാപ്പിച്ചി, ഉമ്മിച്ചി,എനിക്ക് അറിവ് പകർന്നു തന്ന പ്രിയപ്പെട്ട എന്റെ അദ്ധ്യാപകർ, സുഹൃത്തുക്കൾ ഇനിയും ഒത്തിരി പേരുണ്ട്.. ❤️…10 മാസത്തോളം കൂടപ്പിറപ്പുകളെപ്പോലെ കൂടെ നിന്ന്, സങ്കടങ്ങളും പരിഭവങ്ങളും മനസിലാക്കി തെറ്റും ശെരിയും പഠിപ്പിച്ചു തന്ന് ഒരു പോലീസ് ഉദ്യോഗസ്ഥ ആക്കി പടിയിറക്കിയ ഞങ്ങളുടെ പ്രിയ OC സുരേഷ് സർ നും, SI ബാബു സർ,ഹവിൽദാർ സജീവ്, ജാക്സൺ, സന്തോഷ്‌ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു..❤️❤️❤️ thanks to all❤️

Aleesha ❤️

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More