ഇന്ന് ലോക മാതൃഭാഷാ ദിനം; മലയാളഭാഷയ്‌ക്കൊരുമ്മ

February 21, 2022 - By School Pathram Academy

ഇന്ന് ലോക മാതൃഭാഷാ ദിനം; മലയാളഭാഷയ്‌ക്കൊരുമ്മ.

 

ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത്. 1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ബംഗ്ലദേശിന്റെ താൽപര്യപ്രകാരം ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു.

 

മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിൽ അലിയുന്ന ജീവന്റെ തുടിപ്പ്.

Category: News