ഇരട്ടക്കുട്ടികളെ കൊണ്ട് സമ്പന്നമാണ് ഇത്തവണ ഒന്നാം ക്ലാസ്. ഇവരില്‍ ചിലരെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കു പോലും പ്രയാസം
ഇരട്ടക്കുട്ടികളെ കൊണ്ട് സമ്പന്നമാണ് ഇത്തവണ ഒന്നാം ക്ലാസ്. ഇവരില്‍ ചിലരെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കു പോലും പ്രയാസം.
കണ്ണൂർ: ചെങ്ങളായി എം എൽ പി സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഇരട്ടക്കുട്ടികളെ കൊണ്ട് സമ്പന്നമാണ് ഇത്തവണ ഒന്നാം ക്ലാസ്. ഇവരില്‍ ചിലരെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കു പോലും പ്രയാസം.
അധ്യയന വർഷം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോൾ ഇവരുടെ കലപിലകളും സൗഹൃദ മൂഹൂർത്തങ്ങളും കൊണ്ട് നിറയുകയാണ് ക്ലാസ് മുറികൾ. പുതിയതായി ഒന്നാം ക്ലാസിലേക്ക് മാത്രം പ്രവേശനം നേടിയത് നാലു ജോഡി ഇരട്ടക്കുട്ടികളാണ്. യു.കെ.ജി ക്ലാസിലെ ഒരു ജോഡിയും നാലാം ക്ലാസിലെ ഒരു ജോഡിയും കൂടിയാകുമ്പോൾ സ്‌കൂളിലെ ഇരട്ടക്കുട്ടികളുടെ എണ്ണം അകെ ആറു ജോഡിയാകും.ആയിഷ ഷംസീർ-ആമിന ഷംസീർ, ഫാത്തിമത്തു തോയ്‌ബ്-മുഹമ്മദ് തോയ്‌ബ്, ഷിനാന്‍ കെ-ഷിഫ്‌ന കെ, നസ്‌ല നസ്രിൻ-നസ്‌ന നസ്രിൻ, ആയിഷ-ഫാത്തിമ, മുഹമ്മദ് ഇഷാൻ-ഇഷ ഫൈഹ എന്നിവരാണ് വിദ്യാലയത്തിലെ ഇരട്ടക്കുട്ടികൾ.
ഓരോ അധ്യയന വർഷവും പുതിയ കൂട്ടുകാർ ക്ലാസ് മുറികളെ തേടിയെത്തുന്നുണ്ടെങ്കിലും ഇത്തവണത്തെ ഈ വിദ്യാര്‍ഥി കൂട്ടായ്‌മ അപൂർവ ഭാഗ്യമായാണ് അധ്യാപകരും കാണുന്നത്. 1941ൽ ആരംഭിച്ച സ്‌കൂളിൽ എൽ.കെ.ജി മുതൽ നാലാം തരം വരെയാണുള്ളത്.സ്‌കൂളിലെ ഇരട്ടക്കുട്ടികളിലെ രണ്ടു ജോഡി വിദ്യാലയത്തിലെ രണ്ട് അധ്യാപകരുടെ മക്കള്‍ കൂടിയാണ്. ഇരട്ടകളുടെ അപൂർവ സംഗമത്തെ കൗതുകത്തോടെയാണ് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളും കാണുന്നത്.