ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ മാഗസീൻ പ്രകാശനം ചെയ്തു

February 16, 2024 - By School Pathram Academy

ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ മാഗസീൻ പ്രകാശനം ചെയ്തു.

 

ഇരവിപുരം: ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിലെ 9B യിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസീൻ -മിഠായി കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പവിത്ര. യു സ്കൂൾ ഹെഡ്മാസ്റ്റർ ക്ലീറ്റസ്. A എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഡി.റ്റി.പി , ഡിസൈനിംഗ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും പിന്നണിയിൽ കുട്ടികൾ തന്നെയായിരുന്നു എന്നതാണ് പ്രത്യേകത. എല്ലാ കുട്ടികളും മാഗസിനിലേക്ക് തങ്ങളുടെ സൃഷ്ടികൾ നൽകുയുണ്ടായി.കുട്ടികളായ അവന്തിക, അനാമിക, അഖിൽ, ആൽവിൻ J ഹിലാരി , ആരുഷ് , തൗഫീദ, ജോയൽ എന്നിവരാണ് മാഗസിനിൻ്റെ എഡിറ്റേഴ്സായി പ്രവർത്തിച്ചത്.ക്ലാസ്സ് അധ്യാപകൻ കിരൺ ക്രിസ്റ്റഫർ മാഗസിൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

Category: NewsSchool News