ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാം വർഷ എൻ.എസ്. എസ് വോളൻ്റിയർമാർക്കുള്ള *”മിഴി 2024″* ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രോജക്ടുകളും, പഠന പ്രവർത്തനങ്ങളും നടത്തി.
*സ്വായത്തം* എന്ന പ്രൊജക്ടിൻ്റെ ഭാഗമായി വോളൻ്റിയർമാർക്ക് ഓറിയൻ്റേഷനും ലൈഫ് സ്കിൽ എനർജി സെഷനും പ്രമുഖ സൈക്കോളജിസ്റ്റും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന “കൂട്” എന്ന എൻ ജി ഒ യുടെ ഫൗണ്ടറുമായ അനിത കൃഷ്ണമൂർത്തി ക്ലാസുകൾക്ക് നേതൃത്വം നൽകി.
*ആത്മകം* എന്ന പ്രോജക്ടിൻ്റെ ഭാഗമായി ന്യൂസ് പ്പേർ & പ്ലാസ്റ്റിക് ചലഞ്ചിലൂടെ വിഭവ സമാഹരണം നടത്തി പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിനായി ഭവന സന്ദർശനം നടത്തി.
*ആരാദ്യം* എന്ന പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിൻ്റെ ദത്ത് ഗ്രാമത്തിലും അടുത്ത വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും കറ്റാർ വാഴ തൈകളും , ലഘുലേഖകളും വിതരണം ചെയ്തു.
*ലൗവ് ക്ലോത്ത് ബാഗ്* പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചി ശീലമാക്കാൻ പൊതുജനങ്ങളെ ബോധവൽക്കരിച്ചു. സ്പെഷ്യൽ കെയർ സെൻ്ററിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്കൂളിൽ തന്നെ നൂറോളം തുണി സഞ്ചികൾ നിർമ്മിച്ചു.
ആകെയുള്ള 50 വിദ്യാർത്ഥികളെ 10 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ബാച്ചിനും വിവിധ പ്രവർത്തനങ്ങൾ നൽകിയിരുന്നു..
സ്കൂൾ പ്രിൻസിപ്പാൾ ഷിമി ആർ സി സ്വാഗതം പറഞ്ഞ യോഗത്തിൽ പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു തദവസരത്തിൽ ഹെഡ്മിസ്ട്രസ് മിനി പി.എസ്, മദർ പി.റ്റി.എ പ്രസിഡൻ്റ് സരിത രവികുമാർ, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ ജിഷ ജോസഫ്, എക്കോ ക്ലബ് കൺവീനർ ഡോ. അരുൺ ആർ ശേഖർ, ഡോ. കാവ്യ നന്ദകുമാർ, സ്മിത്ത് ഫ്രാൻസിസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ, ഫിസിയോതെറാപ്പിസ്റ്റ് ഡോ. അനില റോയ്, സൈക്കോളജിസ്റ്റ്മാരായ കലാമണി, സയന സുകുമാരൻ, വോളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.