ഇരിങ്ങോൾ സ്കൂളിൽ ലഹരിക്കെതിരെ ഏകദിന ശില്പശാല നടത്തി.

October 28, 2023 - By School Pathram Academy

ഇരിങ്ങോൾ സ്കൂളിൽ ലഹരിക്കെതിരെ ഏകദിന ശില്പശാല നടത്തി.

 

കേരള സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുമായി ബന്ധപ്പെട്ട് 140 നിയോജക മണ്ഡലങ്ങളിലും നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ ഏകദിന ശില്പശാല ഇരിങ്ങോൾ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പെരുമ്പാവൂർ എംഎൽഎ എൽദോസ് പി. കുന്നപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ ഇൻ ചാർജ് സമീർ സിദ്ദിഖ് , സ്റ്റാഫ് സെക്രട്ടറി ഷീജ സിസി എന്നിവർ സംസാരിച്ചു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുമേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. കെ.എസ് ഇ എസ് എ ജില്ലാ സെക്രട്ടറി എം.ആർ രാജേഷ് സ്വാഗതം ആശംസിച്ചു.

 ഇരിങ്ങോൾ വി.എച്ച്.എസ് സ്കൂളിലെ നൂറ്റി അൻപതിലധികം കുട്ടികളും പി ടി എ അംഗങ്ങളും ടീച്ചർമാരും ഏകദിന ശില്പശാലയിൽ പങ്കെടുത്തു. ചർച്ചകളും സംവാദങ്ങളുമായി നടന്ന ഏകദിന ശില്പശാല ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ പുതിയൊരു തുടക്കം കുറിക്കാൻ സാധിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസർ കെ ടി സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ സംഗീത സദസ്സ് വിദ്യാർത്ഥികൾക്കിടയിൽ വൻ സ്വീകാര്യത നേടി. എക്സൈസ് പ്രിവന്റി ഓഫീസർ സി.ബി രഞ്ജു യോഗത്തിന് നന്ദി അറിയിച്ചു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരെ നടന്ന ഏകദിന ശില്പശാല ഇരിങ്ങോൾ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംഎൽഎ എൽദോസ് പി. കുന്നപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.

Category: NewsSchool News