ഇലക്ഷൻ ഡ്യൂട്ടി : Software ലെ പുതിയ രീതി പരിചയപ്പെടാം

March 18, 2024 - By School Pathram Academy

 Software ലെ പുതിയ രീതി ഇങ്ങനെയാണ്.

 

1. ഓഫീസ് മേധാവികൾ ഇൻസ്റ്റിറ്റ്യൂഷൻ സെൽഫ് ലോഗിംഗ് നടത്തണം.

2. തദ്ദേശ സ്വയം ഭരണ സ്ഥാപന ‘ സെക്രട്ടറി പ്രൊഫഷണൽ ടാക്സ് രജിസ്റ്ററുമായി ഒത്തുനോക്കി ഇൻസ്റ്റിറ്യൂഷനെ അപ്രൂവ് ചെയ്യണം.

3. തുടർന്ന് ഓഫീസ് മേധാവി ജീവനക്കാരെ എൻറോൾ ചെയ്യണം. ഒഴിവാക്കാനുള്ളവരെ വ്യക്തമായ രേഖ upload ചെയ്ത് മാർക്ക് ചെയ്യണം.

4. എൻറോൾമെൻ്റ് പൂർത്തിയായാൽ എൽഎസ്ജിഡി ക്ക് ലിസ്റ്റ് ഓൺലൈനായും പകർപ്പ് ഓഫ് ലൈനായും സമർപ്പിക്കണം.

5. എൽഎസ്ജിഡി സെക്രട്ടറി അത് അംഗീകരിച്ച് ജില്ലാ കളക്ടർക്ക് ഓൺലൈനായിസമർപ്പിക്കണം.

6. ജില്ലാ കളക്ടർ ട്രെയിനിംഗ് ഷെഡ്യൂളും, ട്രെയിനിംഗ് റൂമുകളുടെ വിവരങ്ങളും ഓർഡർ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.

7. First – Second – Third Randomsation ജില്ലാ കളക്ടർ ചെയ്യണം.

8. Randomisation കഴിഞ്ഞാൽ പോസ്റ്റിംഗ് ഓർഡർ ഓഫീസ് മേധാവിക്ക് download ചെയ്യാൻ കഴിയുന്നതാണ്.

9. ഓഫീസ് മേധാവി അവ ജീവനക്കാർക്ക് Serve ചെയ്യണം.

10. ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിന് DEO ക്ക് appeal നൽകാൻ അവസരമുണ്ട്.

11. ഒഴിവാക്കിയവരുടെ ലിസ്റ്റ് DEO ക്ക് പരിശോധിക്കാനും സൗകര്യമുണ്ട്.

12. Attendance & Aquittance എന്നിവ താലൂക്ക് തലത്തിൽ download ചെയ്യാനുള്ള സൗകര്യവുമുണ്ട്.

പുതിയ രീതി പ്രകാരം ഡി.ഇ.ഓ. ജീവനക്കാരുടെ ലിസ്റ്റ് സ്ഥാപനങ്ങളിൽ നിന്നും കളക്ട് ചെയ്യുന്നതും അവ ജില്ലാ തലത്തിൽ ഡാറ്റാ എൻട്രി ചെയ്യുന്നതുമായ ജോലികൾ ഇല്ലാതാകുകയാണ്.

അതുപോലെ പോസ്റ്റിംഗ് ഓർഡർ സർവ്വിംഗ് എന്ന പരിപാടിയും ഇല്ലാതാകും.

എൽഎസ്ജിഡിക്ക് ഇൻസ്റ്റിറ്റ്യൂഷൻ – ഡാറ്റാ ലോഗിംഗിൻ്റെ നിരീക്ഷണ ചുമതലയാണ് നൽകിയിരിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂഷൻ മേധാവിക്ക് ഉത്തരവാദിത്വം കൂടുകയാണ്.

ഡാറ്റാ എൻട്രി ചെയ്യുക, അർഹരായവരെ ഒഴിവാക്കാൻ തെളിവ് സഹിതം മാർക്ക് ചെയ്യുക, Randomisation കഴിയുമ്പോൾ പോസ്റ്റിംഗ് ഓർഡർ സർവ്വ് ചെയ്യുക എന്നീ ജോലികൾ അവർ ചെയ്യണം.  

 

Category: News