ഇവിടെ നിർത്തിയാൽ എന്നെ ഇനി കാണില്ല അച്ഛാ, കിരൺ മർദ്ദിക്കുന്നു’ നെഞ്ച് തകർന്ന് വിസ്‌മയ പറഞ്ഞത്; ഇതായിരുന്നു പുറത്ത് വന്ന ശബ്ദ സന്ദേശം
കഴിഞ്ഞവർഷം സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ് .സ്ത്രീധനപീ ഡനം ,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി .
കഴിഞ്ഞദിവസം തന്നെ ഉപദ്രവിക്കുന്ന കാര്യം അച്ഛനായ ത്രിവിക്രമനോട് സംസാരിക്കുന്ന വിസ്മയയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു .കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് ആണ് വിധി പറഞ്ഞത് .കിരൺകുമാറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
കിരൺകുമാറിന്റെ ജാമ്യം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി .കിരൺകുമാറിന്റെ ശിക്ഷ നാളെ വിധിക്കും. സ്ത്രീധനമായി നൽകിയ കാർ തൻറെ പദവിക്ക് കുറഞ്ഞു പോയെന്ന് പറഞ്ഞ് കിരൺകുമാർ ഭാര്യയെ മർ ദ്ദിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.വിധി കേൾക്കാൻ വിസ്മയയുടെ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയിരുന്നു .വിസ്മയ മരിച്ച് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ വിധി വന്നു. അതിവേഗത്തിലായിരുന്നു കോടതി നടപടികൾ നടന്നത് .വിസ്മയയുടെ ഭർത്താവ് കിരൺ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു .അതുകൊണ്ടുതന്നെ തൻറെ പദവിക്ക് ചേരാത്ത കാറാണ് തനിക്ക് സ്ത്രീധനമായി നൽകിയത് എന്ന് പറഞ്ഞ് കിരൺ വിസ്മയയെ ക്രൂ രമായി മ ർദ്ദിക്കുന്നതിന്റെ തെളിവ് കോടതിക്ക് ലഭിച്ചു .2021 ജൂൺ 21 നാണ് വിഎം വിസ്മയ ഭർത്താവിൻറെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.ഈ കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായി ഉണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആ ത്മഹത്യ ചെയ്തതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു . എന്നാൽ കിരണിനെതിരെയുള്ള തെളിവുകൾ ശക്തമായതും, 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച്.കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സുജിത്ത് കേസ് വിധി പറഞ്ഞു . കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കിരൺകുമാറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത് .ഈ ജാമ്യമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത് .നാളെയാണ് കോടതി ശിക്ഷ വിധിക്കുക.