ഇൻറർവ്യൂ മാത്രം; നിരവധി ഒഴിവുകൾ

July 06, 2024 - By School Pathram Academy

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

 

താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-2386000 എന്ന നമ്പറിയിൽ ബന്ധപ്പെടാം.

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

 

ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റർ, എം.എസ്. എക്സൽ/ ലിബ്രെ ഓഫീസ് കാൽക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

 

താത്പര്യമുള്ളവർ അപേക്ഷ ഓൺലൈനായി കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ 12നകം സമർപ്പിക്കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: SBIN007026) അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനിയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസി. പ്രൊഫസർ) ഏതാനും ഒഴിവുകൾ നിലവിലുണ്ട്.

 

അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ജൂലൈ 10 ന് രാവിലെ ഒമ്പതിന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, ഫോൺ: 0471-2300484.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. യോഗ്യത രണ്ട് വർഷ ഐ.ടി.ഐ യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവും. അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയോ തത്തുല്യമോ ഉയർന്നതോ ആയ യോഗ്യത വേണം. ഫോൺ: 0471 2360391

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലായ് എട്ടിന് രാവിലെ 10 ന് കോളജിൽ നടക്കും. ഐ.റ്റി.ഐ (രണ്ട് വർഷം) യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ / തത്തുല്യം / ഉയർന്ന യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

Category: Job VacancyNews