ഇൻസ്പയർ അവാർഡ് -മനാക്- ൻ്റെ 2024-25 വർഷത്തേയ്ക്കുള്ള ഓൺലൈൻ എൻട്രി സംബന്ധിച്ച്

July 07, 2024 - By School Pathram Academy

സൂചനയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയായ ഇൻസ്പയർ അവാർഡ് -മനാക്- ൻ്റെ 2024-25 വർഷത്തേയ്ക്കുള്ള ഓൺലൈൻ എൻട്രി www.inspireawards-dst.gov.in എന്ന വെബ്പോർട്ടലിൽ 01/07/2024 മുതൽ 15/09/2024 2 നടത്താവുന്നതാണ്.

ഒരു സ്കൂളിലെ 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന 10 വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളുടെ നൂതനവും യഥാർത്ഥവും സർഗ്ഗാത്മകവും ആയ സാമൂഹിക പ്രാധാന്യമുള്ള ആശയങ്ങൾ ഇന്നോവേഷനുകൾ ആണ് പ്രസ്തുത വെബ് പോർട്ടലിൽ ഓൺലൈൻ എൻട്രി നടത്തേണ്ടത്.

ഒരു സ്കൂളിന് 5 കുട്ടികളെ വരെ നോമിനേറ്റ് ചെയ്യാവുന്നതാണ്. മികച്ച 5 ആശയങ്ങൾ കണ്ടെത്തുന്നതിനായി സ്കൂൾ തലത്തിൽ ഐഡിയ കോമ്പറ്റിഷൻ സംഘടിപ്പിക്കേണ്ടതാണ്. തങ്ങളുടെ അധികാര പരിധിയിലുള്ള ഓരോ വിദ്യാലയങ്ങളും 2024 സെപ്റ്റംബർ 15 നകം അർഹരായ 5 വിദ്യാർത്ഥികളുടെ നോമിനേഷനുകൾ സംക്ഷിപ്ത രൂപത്തിലുള്ള ആശയം സഹിതം വെബ് പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും സ്കൂ‌ളുകൾ ഇനിയും വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശം നൽകേണ്ടതാണ്.

വെബ് പോർട്ടലിൻ്റെ സ്റ്റാറ്റസ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ എല്ലാ ദിവസവും പരിശോധിച്ച് വിലയിരുത്തേണ്ടതും സംസ്ഥാന തലത്തിലേയ്ക്ക് സമർപ്പിക്കേണ്ട പ്രോപ്പോസലുകൾ അതാതു ദിവസം തന്നെ സമർപ്പിക്കേണ്ടതുമാണ്. അപൂർണ്ണമായ/ഭേദഗതികൾ ആവശ്യമുള്ള പ്രൊപ്പോസലുകൾ ഉണ്ടെങ്കിൽ അതാതു സ്കൂളുകൾക്ക് തിരിച്ചയച്ച് ആവശ്യമായ മാറ്റം വരുത്തി സമർപ്പിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്ഥാനതലത്തിലേക്ക് സമർപ്പിക്കാൻ പാടുളളൂ.

ഇൻസ്പയർ അവാർഡ് -മനാക് പ്രോജെക്ട് എൻട്രി സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും അറിയിക്കേണ്ടതും സ്കൂൾതലത്തിൽ എൻട്രി നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദ്ദേശിക്കേണ്ടതുമാണ്. സ്കൂളുകളുടെ പങ്കാളിത്തം സംബന്ധിച്ച അവലോകനം വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലും പ്രധാനാധ്യാപകരുടെ യോഗത്തിലും നടത്തേണ്ടതാണ്.

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More