ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

July 28, 2022 - By School Pathram Academy

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

 

തൃത്താല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ സ്കൂളിലെ വിദ്യാർഥിനിയെയാണ് എടപ്പാളി​ലെ പ്ലസ് ടു വിദ്യാർഥി ഗർഭിണിയാക്കിയത്.

ആളില്ലാത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പീഡനം നടന്നതായി സൂചനയുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.

Category: News