ഈ എസ്.ഐ.സാറിന്റെ വിദ്യാര്‍ഥികള്‍ യാചകരുടെ മക്കളും അനാഥരും, മരച്ചുവട് ക്ലാസ് മുറി …..
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങള്‍ക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊ….
ടുക്കുന്ന പോലീസുകാരന്‍.
ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍നിന്നാണ് ഈ നല്ലകാഴ്ച……
2015 ബാച്ച് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് യാദവാണ് ഭിക്ഷക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് അറിവ് പകരുന്നത്.
‘വര്‍ദി വാലേ ഗുരുജി’ അഥവാ കാ……ക്കിയിട്ട അധ്യാപകന്‍ എന്നാണ് രഞ്ജിത് അറിയപ്പെടുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം എന്നിവയുടെ അടിസ്ഥാനങ്ങളാണ് രഞ്ജിത് കുട്ടികളെ പഠിപ്പിക്കുന്നത്…….
മരച്ചുവടാണ് രഞ്ജിത്തിന്റെയും കുട്ടികളുടെയും ക്ലാസ്മുറി…….
അയോധ്യ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി.) ഓഫീസിലാണ് രഞ്ജിത് ജോലി ചെയ്യുന്നത്……
ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളില്‍ കുട്ടികള്‍ക്ക് കാക്കിയിട്ട മാഷായി രഞ്ജിത് മാറും…….
രഞ്ജിത്തിനരികില്‍ പഠിക്കാനെത്തുന്ന ഭൂരിഭാഗം കുട്ടികളും ഭിക്ഷക്കാരുടെ മക്കളാണ്. മറ്റുചിലരാകട്ടെ അനാഥരും……
അപ്‌നാ സ്‌കൂള്‍’ (നമ്മുടെ സ്‌കൂള്‍) എന്നാണ് രഞ്ജിത്തിന്റെ ഈ ഉദ്യമത്തിന്റെ പേര്. ……
മുന്‍പ് നയാഘട്ടിലെ പോലീസ് പോസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മുതലാണ് രഞ്ജിത് അധ്യാപനം ആരംഭിച്ചത്.
. മാതാപിതാക്കള്‍ക്കൊപ്പം നിരവധി കുഞ്ഞുങ്ങള്‍ ഭിക്ഷ യാ…
ചിക്കുന്നത് കണ്ടതിന് പിന്നാലെയായിരുന്നു ഇത്. ഭിക്ഷക്കാര്‍ താമസിക്കുന്ന ഖുര്‍ജാ കുണ്ട് മേഖലയില്‍നിന്നാണ് ഈ കുട്ടികള്‍ വരുന്നതെന്നും രഞ്ജിത്തിന് മനസ്സില…
യി.
ഈ കുട്ടികളെ കണ്ടതിന് പിന്നാലെ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി…….
പിന്നെയാണ് ഇത്തരം കുട്ടികള്‍ക്കു വേണ്ടി ക്ലാസ് തുടങ്ങിയാലോ എന്ന ചിന്ത മനസ്സില്‍ വന്നത്-……
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് രഞ്ജിത് പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുചേര്‍ക്കുകയും ക്ലാസ് ആരംഭിച്ചാല്‍ അവരെ വിടുമോ എന്നും ചോ..
ദിച്ചു.
ആദ്യമൊന്നും അവര്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല, പക്ഷേ പിന്നീട് സമ്മതിക്കുകയായിരുന്നു…….
2021 സെപ്റ്റംബറിലാണ് ക്ലാസുകള്‍ ആരംഭിച്ചത്- രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ അറുപതില്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ രഞ്ജിത്തിന്റെ അടുത്ത് പഠിക്കാനെത്തുന്നത്. രാവിലെ ഏഴുമുതല്‍ ഒന്‍പതു…
വരെയാണ് ക്ലാസ്.
ഖുര്‍ജാ കുണ്ടിലെ ഒരു മരച്ചുവട്ടില്‍വെച്ചാണ് അധ്യയനം. ……
അതേസമയം തനിക്ക് പോലീസ് ജോലി തന്നെയാണ് മുഖ്യമെന്നും രഞ്ജിത് കൂട്ടിച്ചേര്‍ക്കുന്നു. ഇനി രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടിവന്നാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ ചില…
വിദ്യാര്‍ഥികളെ രഞ്ജിത് നിയോഗിച്ചിട്ടുമുണ്ട്.
തന്റെ അധ്യാപനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും രഞ്ജിത് പറഞ്ഞു……
ഇങ്ങനൊരു കാര്യം ചെയ്യുന്നതില്‍ അവര്‍ അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു…….
പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റാന്‍ തന്റെ പ്രവൃത്തി സഹായിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായും രഞ്ജിത് വ്യക്തമാക്കി. ……
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തര ബിരുദധാരിയാണ് ഇദ്ദേഹം. ആദ്യമൊക്കെ അപ്‌നാ സ്‌കൂളിന് ആവശ്യമായ നോട്ട്ബുക്കുകളും പേനയും പെന്‍സിലുമൊ..
ക്കെ വാങ്ങാന്‍ സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ഭാഗമാണ് രഞ്ജിത് ഉപയോഗിച്ചിരുന്നത്. ……
എന്നാല്‍ കുട്ടികളുടെ എണ്ണം കൂടി വന്നതോടെ ചെലവും കൂടി. ആ സാഹചര്യത്തില്‍ ചില സാമൂഹിക സംഘടനകളും പ്രദേശവാസികളും സഹായവുമായി എത്തിയെന്ന് രഞ്ജിത് പറഞ്ഞു……
വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വീഡിയോകള്‍, രഞ്ജിത് മൊബൈല്‍ ഫോണില്‍ കുട്ടികളെ കാണിക്കാറുമുണ്ട്…….