ഈ ബലി പെരുന്നാള്‍ സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാനുള്ള സന്ദേശങ്ങള്‍

June 28, 2023 - By School Pathram Academy

ഈ ബലി പെരുന്നാള്‍ സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാനുള്ള സന്ദേശങ്ങള്‍

 

ആര്‍ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ടാവട്ടെ ഈ ബലിപെരുന്നാള്‍  ആശംസകള്‍

 

പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ … ഏവര്‍ക്കും ഈദ് ആശംസകള്‍

 

വിജയത്തിന്റെ സ്വാപാനത്തില്‍ വിരാജിക്കാനുള്ള ഏകവഴി തിന്‍മയെ നന്‍മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ്. ഇബ്രാബിം സ്മരണ അതാണ് പഠിപ്പിക്കുന്നത് – ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകൾ

 

തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു.. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ.. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

 

മനസിലെന്നും സ്‌നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .. ബലിപെരുന്നാള്‍ ആശംസകള്‍

 

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍ .. ഏവര്‍ക്കും ഈദ്  ആശംസകള്‍

Category: News