ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു

October 04, 2022 - By School Pathram Academy

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

 

 

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.

 

വിവിധ മേളകളുടെ വിശദമായ സമയക്രമം താഴെ നൽകുന്നു

 

▪️ സ്കൂൾ ശാസ്ത്രോത്സവം

 

സ്കൂൾതലത്തിൽ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബർ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും.

 

▪️സ്കൂൾ കലോത്സവം

 

കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി 3മുതൽ 7വരെ കോഴിക്കോടാണ് സ്കൂൾ കലോത്സവം.

 

▪️ സ്കൂൾ കായികമേള

 

സ്കൂൾതലത്തിൽ ഒക്ടോബർ 12നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് സ്കൂൾ കായിക സംഘടിപ്പിക്കും.

 

സ്പെഷ്യൽ സ്കൂൾ കലോത്സവം

 

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒൿടോബർ 20,21, 22 തിയ്യതികളിൽ കോട്ടയത്താണ് സ്പെഷ്യൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Category: News