ഉച്ചഭക്ഷണ സുരക്ഷ 156 സ്കൂളുകൾക്ക് ശുചിത്വം പോരാ. റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിച്ചു

June 28, 2022 - By School Pathram Academy

ഉച്ചഭക്ഷണ സുരക്ഷ
156 സ്കൂളുകൾക്ക് ശുചിത്വം പോരാ

800 സ്കൂളുകളിലും ഭേദപ്പെട്ട സൗകര്യങ്ങൾ

റിപ്പോർട്ട് : പി.ബി.ഷെഫിക്ക് കാക്കനാട്

ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങൾക്ക് വൃത്തിയില്ല, അരിയുൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നില്ല, പാച കപ്പുരയ്ക്ക് വൃത്തിയില്ല. അടുക്കള വേണ്ട സൗകര്യമില്ല, മാലി നിർമാർജനത്തിന് സംവിധാനമില്ല. എറണാകുളം ജില്ലയിൽ ഉച്ചഭക്ഷണ സുര ക്ഷയുമായി ബന്ധപ്പെട്ട് 166 സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയ ഇല്ലായ്മ കളാണിവ. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നൽകി.

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എറണാകുളം ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെയുള്ള 936 സ്കൂളുകളാണ് വി ദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന പൂർത്തിയാക്കിയത്.
എല്ലാ സ്കൂളിലും നല്ല അരിയും മറ്റു ധാന്യങ്ങളുമാണ് ഉപയോഗിക്കുന്നത്.

ഇതിൽ 156 സ്കൂളുകളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. ചില സ്കൂളുകളിൽ സ്വന്തമായി വെള്ളം പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. പാചകപ്പുര, പാത്രങ്ങൾ ടാങ്ക്, ടോയ്ലറ്റ് എന്നിവയാണു പ്രധാനമായും പരി ശോധിച്ചത്. പോരായ്മകൾ കണ്ടെത്തിയ സ്കൂളുകളിൽ അവ പരിഹരിച്ചോയെന്നറിയാൻ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടങ്ങളിലെ പോരായ്മകൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള റിപ്പോർട്ട് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷണം കഴിച്ചു നോക്കിത്തന്നെയാണ് പരി ശോധിച്ചതെന്നും ഇതിൽ പ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  • സ്കൂളുകൾ അറിയാൻ

|തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ കൊടുക്കാവു.തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തണുത്ത വെള്ളം ചേർക്കരുത്.

|ഭക്ഷണ സാധനങ്ങൾ,പലവ്യഞ്ജനങ്ങൾ, സുരക്ഷിത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പാക്കണം.

| ഭക്ഷണം ഭക്ഷണ കമ്മിറ്റി ഫുഡ് ഓഡിറ്റ് നടത്തി റിപ്പോർട്ട് സൂക്ഷിക്കണം.

| ഭക്ഷണ സാധനങ്ങൾ ശുചിത്വവും സൂര ക്ഷിതവുമായ ഇടങ്ങളിലാണു സൂക്ഷിക്കു ന്നതെന്ന് ഉറപ്പാക്കണം.

|പാചകത്തിനും കുടിക്കാനുമുള്ള വെള്ളം ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സഹായ ത്തോടെ ആറു മാസത്തിലൊരിക്കൽ പരി ശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം.

|പാചക തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന പരിശീലനം ഉറപ്പാക്കണം. പാചക തൊഴിലാളികളുടെ ആരോഗ്യക്ഷമ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം.

|കാലപ്പഴക്കംച്ചെന്ന പാത്രങ്ങളും പാചക സാമഗ്രികളും മാറ്റണം.

|ഭക്ഷണം വിളമ്പും മുൻപ് പാത്രങ്ങൾ ചൂടുവെള്ളം ഉപയോഗിച്ച് കഴുകണം.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More