ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ക്ഷണിച്ചു .പുരസ്കാരത്തിനായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍:-

September 14, 2022 - By School Pathram Academy

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

 

അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറു വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നൽകി വരുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഉജ്ജ്വല ബാല്യം പുരസ്കാരം നല്‍കുന്നത്. ഒരു ജില്ലയില്‍ നിന്ന് നാലു കുട്ടികള്‍ എന്ന രീതിയില്‍ ആണ് പുരസ്കാരം നല്‍കുക.

 

ഉജ്ജ്വല ബാല്യം പുരസ്കാരത്തിനായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍:

 

1. ഉജ്ജ്വല ബാല്യ പുരസ്കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ടു വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്കാരവും 25000 രൂപ വീതവും നല്‍കുന്നതാണ്.

2. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഈ കുട്ടികളെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ടു വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്കാരവും 25000 രുപ വീതവും നല്‍കുന്നതാണ്.

3. 2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം (ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി/ പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്).

5. കേന്ദ്രസര്‍ക്കാരിന്‍റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷണൽ അച്ചീവ്മെൻ്റ് കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല. (ഈ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 18 വയസ്സുവരെ സ്റ്റൈപ്പന്‍റ് നല്‍കി വരുന്നു).

6. ഒരു തവണ ഉജ്ജ്വലബാല്യം പുരസ്കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല.

7. ഒരു ജില്ലയിലെ 4 കുട്ടികള്‍ക്കാണ് (പൊതുവിഭാഗത്തില്‍ രണ്ടു കുട്ടികള്‍ക്കും (6-11, 12-18) ഭിന്നശേഷി വിഭാഗത്തില്‍ രണ്ടു കുട്ടികള്‍ക്കും (6-11, 12-18)) അവാര്‍ഡ് നല്‍കുന്നത്.

8. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം.

9. അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല .

10 . അപേക്ഷ ഫോം www.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2959177.

11. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ 3 ബ്ലോക്ക് , സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030. ഫോണ്‍: 0484 2959177.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More